സോഷ്യല്‍ മീഡിയ കമന്റുകളോട് പ്രതികരിച്ച് നടിയും അവതാരകയുമായ പാര്‍വതി കൃഷ്ണ. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ ഫേസ് യോഗയെക്കുറിച്ച് പാര്‍വതി പറഞ്ഞത് വൈറലായിരുന്നു. ഫേസ് യോഗ പരിശീലക കൂടിയാണ് പാര്‍വതി. ഫേസ് യോഗ എന്നത് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാണിച്ചും താരത്തെ വിമര്‍ശിച്ചും നിരവധി പേര്‍ എത്തിയിരുന്നു. ഇതോടെയാണ് താരം പ്രതികരണവുമായെത്തിയത്.
ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഫേസ് യോഗയെക്കുറിച്ച് സംസാരിച്ചത്. ഇത് അശാസ്ത്രീയമാമെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതിനിടെ ചിലര്‍ താരത്തെ അവഹേളിക്കാനും ശ്രമിച്ചു. ഫേസ് യോഗ പഠിപ്പിക്കുന്ന നിങ്ങളുടെ മുഖം കണ്ടാല്‍ അമ്പത് വയസ് തോന്നിക്കുമെന്നായിരുന്നു ചിലരുടെ കമന്റുകള്‍. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതി രംഗത്തെത്തിയിരിക്കുന്നത്. തന്നെ വിമര്‍ശിക്കുന്നവര്‍ നേരിട്ട് വരണമെന്നാണ് പാര്‍വതി പറയുന്നത്. തന്റെ ക്ലാസില്‍ പങ്കെടുത്തു നേരിട്ട് അനുഭവിച്ച് അറിയാനും വിമര്‍ശകരോട് പാര്‍വതി പറയുന്നുണ്ട്.
”ധന്യ വര്‍മയുമായുള്ള അഭിമുഖത്തിന്റെ കമന്റിലൊക്കെ കുറേപ്പേര്‍ പറയുന്നുണ്ടായിരുന്നു, അവളുടെ മുഖം നോക്കൂ നല്ല പ്രായം തോന്നിക്കുന്നുണ്ടെന്ന്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ യാത്ര ചെയ്ത് നല്‍കിയൊരു അഭിമുഖമായിരുന്നു അത്. ആ സമയം ഞാനൊരു കെമിക്കല്‍ പീലിങ് ചെയ്തിരുന്നു. അന്ന് എനിക്ക് ഫെയ്‌സ് യോഗയും ഫെയ്‌സ് മസാജിങ്ങും ചെയ്യാന്‍ പറ്റില്ലായിരുന്നു. അതാണ് വസ്തുത. ആ സമയത്ത് കുറച്ച് കരുതല്‍ വേണ്ടി വരും” പാര്‍വതി പറയുന്നു.
”എന്റെ ഫേസ് യോഗ വിദ്യാര്‍ത്ഥികള്‍ക്ക് അതറിയാം. ചുമ്മാതല്ല. 1400 സ്റ്റുഡന്റ്‌സ് കഴിഞ്ഞു. അത് ഞാന്‍ അഭിമാനത്തോടെ പറയും. എന്റെ ക്ലാസ് കഴിഞ്ഞ് അവരെല്ലാം വളരെ സന്തോഷത്തോടെയാണ് പോയിട്ടുള്ളത്. അത് എന്റെ ആത്മവിശ്വാസമാണ്. അറിയണമെങ്കില്‍ എന്റെ ക്ലാസില്‍ പങ്കെടുക്കുക. ഇനി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് എന്നോട് ഇന്‍ബോക്‌സില്‍ വന്ന് ചോദിക്കുക. ഞാന്‍ ഇന്ന് മുഖത്തൊന്നും ഇട്ടിട്ടില്ല. ലിപ്സ്റ്റിക് പോലുമിട്ടിട്ടില്ല. എന്റെ ഷാര്‍പ്പ് ജോലൈന്‍ നോക്കൂ. എന്തെങ്കിലും ഉണ്ടെങ്കില്‍ നേരിട്ട് വന്ന് സംസാരിക്കൂ. ഞാന്‍ വെല്ലുവിളിക്കുകയാണ്” താരം പറയുന്നു.




