MalayalamNews

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ

അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായ ‘നരിവേട്ട’ തിയറ്ററിൽ കണ്ട് മന്ത്രി കെ രാജൻ. കണ്ട ശേഷം ചിത്രത്തെക്കുറിച്ച് വികാരഭരിതമായ ഒരു അഭിനന്ദനക്കുറിപ്പും കെ രാജ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലുകളിലൂടെ പങ്കുവെച്ചു. പോസ്റ്റിനൊപ്പം പട്ടയവുമായി നിൽക്കുന്ന ആദിവാസി ജനങ്ങളുടെ ചിത്രവും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.

“അതിമനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമാണ് അനുരാജ് നരിവേട്ടയിലൂടെ നമുക്കു മുന്നിൽ അവതരിപ്പിച്ചത് . ഓരോ മുഹൂർത്തങ്ങളും ചരിത്രത്തെ കാവൽ നിർത്തിയാണ് അനുരാജ് അവതരിപ്പിച്ചിട്ടുള്ളത്. ദൃഢമായ രാഷ്ട്രീയം സംസാരിച്ചു കൊണ്ടാണ് നരിവേട്ട മുന്നോട്ടു പോകുന്നത്. 2003 ലെ മുത്തങ്ങ ആദിവാസി സമരവും അതിനെതിരെ അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടം നടത്തിയ കിരാതമായ ആക്രമണവും വര്‍ത്തമാന തലമുറകളിലെ ചര്‍ച്ചകളിലേക്ക് കൊണ്ടുവരുവാന്‍ ഈ സിനിമക്കായി” കെ രാജൻ കുറിച്ചു.

മുത്തങ്ങ സമരം നടക്കുന്ന സമയം താൻ AIYF തൃശൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന സമയമായിരുന്നുവെന്നും, ഒരു തുണ്ട് ഭൂമിക്കായി മണ്ണിന്റെ മക്കള്‍ നടത്തിയ അവകാശ സമരത്തിന്റെ അടയാളമാണ് ആ പേരിലൂടെ പ്രതിഫലിക്കുന്നതെന്നും മുത്തങ്ങയിലെ ജനങ്ങളെ കോണ്‍ഗ്രസ് ഭരണകൂടം ആട്ടിയോടിച്ചപ്പോള്‍ അവരെ ചേര്‍ത്ത് പിടിച്ചത് ഇടതുപക്ഷമായിരുന്നുവെന്നും കെ രാജൻ കൂട്ടിച്ചേർത്തു.
ടോവിനോ തോമസിനൊപ്പം, പ്രിയംവദ കൃഷ്ണൻ, ചേരൻ, സുരാജ് വെഞ്ഞാറമ്മൂട്, ആര്യ സലിം എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെത്തിരിക്കുന്നത് വിജയ് ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button