ബോക്സ് ഓഫീസിൽ കളക്ഷൻ മുന്നേറ്റവുമായി മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എങ്ങും ലഭിക്കുന്നത്. സിനിമയുടെ തിരക്കഥയ്ക്കും മോഹൻലാലിന്റെ പ്രകടനത്തിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ 100 കോടി നേട്ടം ഉണ്ടാക്കിയിരിക്കുകയാണ്. ആഗോളതലത്തിൽ തിയേറ്ററികൾ ബിസിനസിലൂടെയാണ് സിനിമ 100 കോടി നേടിയിരിക്കുന്നത്. സിനിമയുടെ നിർമാതാക്കളായ ആശിർവാദ് ആണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിനിമയെ ഏറ്റെടുത്ത എല്ലാവർക്കും നന്ദിയും നിർമാതാക്കൾ പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഓഗസ്റ്റ് 28ന് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ഹൃദയപൂര്‍വ്വം മികച്ച അഭിപ്രായമായിരുന്നു നേടിയത്. ദുൽഖർ സൽമാൻ സംവിധാനത്തിലെത്തിയ ലോക കളക്ഷനുകൾ വാരിക്കൂട്ടുമ്പോഴും ഹൃദയപൂർവത്തിന് ആരാധകരെ നേടിയെടുക്കാൻ ആയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കോമ്പോയുടെ തികച്ചും വ്യത്യസ്തമായ ഒരു ഫാമിലി എന്റര്‍ടൈനറാണ് ഹൃദയപൂര്‍വ്വമെന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചത്. മോഹന്‍ലാലിനോടൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സിദ്ദിഖ്, സംഗീത മാധവന്‍ നായര്‍, ലാലു അലക്‌സ്, ജനാര്‍ദ്ദനന്‍, ബാബുരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.