MalayalamNews

അടുത്ത ട്രെൻഡിങ് ചിത്രവുമായി മമ്മൂട്ടി

നടൻ മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങളൊക്കെയും സോഷ്യൽ മീഡിയയിൽ വലിയ തരംഗമാകാറുണ്ട്. നിമിഷ നേരങ്ങൾ കൊണ്ടാണ് പല ചിത്രങ്ങളും ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് മമ്മൂട്ടി ആരാധകരെയും സിനിമാപ്രേമികളെയും ഇളക്കി മറിക്കുന്നത്. ‘നതിങ് സീരിയസ് ജസ്റ്റ് ചാറ്റ് ടൈം’ എന്ന ക്യാപ്ഷനോടെ നസീർ മുഹമ്മദ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. പച്ച ഷർട്ടും വെള്ള പാന്റും ധരിച്ച് ഒരു കസേരയിൽ ഫോൺ നോക്കി ഇരിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണാനാകുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

‘നിങ്ങളില്ലാതെ എന്ത് മലയാള സിനിമ ഭായ്. ബോസ്സ് വരാർ’, ‘എന്തായാലും ഒരു കാര്യം ഉറപ്പാണ്, ഇദ്ദേഹം തിരിച്ചു വരുന്ന അന്ന് സകല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും കത്തും’, ‘രാജാവ് വരാൻ ടൈം ആയി’ എന്നിങ്ങനെ ആണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ. അടുത്തിടെ നടന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന രീതിയിൽ വാർത്തകൾ പടർന്നിരുന്നു. എന്നാൽ അദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന് റിപ്പോർട്ടുകളും വന്നിരുന്നു. മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കു‌ഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. മഹേഷ് നാരായണന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവൽ’. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിനായകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button