മമ്മൂട്ടിയും രജനികാന്തും പുതിയ തലമുറക്ക് മുന്നിലൊരു സ്റ്റാൻഡേർഡ് സെറ്റ് ചെയ്തുവെന്ന് സിമ്രാൻ. തെന്നിന്ത്യയിൽ താൻ ആദ്യമായി അഭിനയിച്ചത് മമ്മൂട്ടിയുടെ ഇന്ദ്രപ്രസ്ഥത്തിൽ ആയിരുന്നുവെന്നും, മമ്മൂട്ടി അന്നും ഇന്നും ഒരേപോലെ ഇരിക്കുന്നു എന്നും സിമ്രാൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. “ഇന്ദ്രപ്രസ്ഥത്തിൽ എനിക്ക് നേരിട്ട് അവസരം ലഭിക്കുകയായിരുന്നു, ഒരു ഓഡിഷൻ പോലും നൽകേണ്ടി വന്നില്ല. മമ്മൂട്ടി ഒരു ഇതിഹാസ നായകൻ ആണ്. ഞാൻ അവസാനമായി കണ്ട മമ്മൂട്ടി ചിത്രം ബസൂക്കയാണ്. അതിൽ എന്റെ അനുജൻ സുമിത് നവാൽ ചിത്രത്തിൽ ഒരു വില്ലൻ വേഷം ചെയ്തിരുന്നു” സിമ്രാൻ പറയുന്നു.
സിമ്രാന്റെ അനുജൻ സുമിത് നവാൽ ഇതിന് മുൻപ് ബിഗ്ബി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അനുജനായി അഭിനയിച്ചതിനെക്കുറിച്ചും സിമ്രാൻ സൂചിപ്പിച്ചു. താൻ അടുത്തിടെ കൂടുതലും കണ്ടത് മലയാളം സിനിമകളാണ് എന്ന് സിമ്രാൻ എടുത്തു പറഞ്ഞപ്പോഴായിരുന്നു അവതാരകൻ മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചത്.
അടുത്തിടെ നദി ജ്യോതികയും സിമ്രാനും ഇടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും പൊതുവേദിയിലുണ്ടായ പോരും തമിഴ് സിനിമ ലോകത്ത് ചർച്ചയായിരുന്നു. പേര് സൂചിപ്പിക്കാതെ തൊടുത്തുവിട്ട ആരോപണം ജ്യോതികയെ ഉദ്ദേശിച്ചാണെന്നു സിമ്രാൻ ഒരു അഭിമുഖത്തിൽ ഭാഗീകമായി സമ്മതിക്കുകയായിരുന്നു.