Malayalam

പ്രണയത്തിന്റെ നൊമ്പരവുമായി ‘ഇത്തിരി നേര’ത്തിലെ “മധുരമൂറുന്ന” ഗാനം

തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഇത്തിരി നേരത്തിലെ മനോഹര പ്രണയ ഗാനമായ “മധുരമൂറുന്ന” എന്ന പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യ്യുന്ന ‘ഇത്തിരി നേര’ത്തിലെ ഈ ഗാനം പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ പോകുന്നവർക്കും പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കുമുള്ള ഒരു സമ്മാനം തന്നെയാണ്. ഒരു വട്ടം കേട്ടു കഴിഞ്ഞാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന “മധുരമൂറുന്ന” ഗാനം സോഷ്യൽ മീഡിയ സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കും എന്ന കാര്യത്തിൽ സംശയമില്ല. ചിത്രത്തിൽ സെറിൻ ശിഹാബ് ആണ് നായിക. വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടുന്ന രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള പ്രണയമാണ് സിനിമ യുടെ കഥ.

ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. റോഷൻ മാത്യു നായകനായ ചിത്രത്തിൽ നന്ദു, ആനന്ദ് മന്മഥൻ,ജിയോ ബേബി,കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ക്യാമറ രാകേഷ് ധരൻ , എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്‌ ,മ്യൂസിക്കും ലിറിക്‌സും ബേസിൽ സിജെ , സൗണ്ട് ഡിസൈൻ ലൊകേഷൻ സൗണ്ട് സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ് സന്ദീപ് ശ്രീധരൻ , പ്രൊഡക്ഷൻ ഡിസൈൻ മഹേഷ് ശ്രീധർ, കോസ്റ്യൂംസ് ഫെമിന ജബ്ബാർ , മേക്കപ്പ് രതീഷ് പുൽപ്പള്ളി ,വി എഫ് എക്സ് സുമേഷ് ശിവൻ , കളറിസ്റ്റ് ശ്രീധർ വി – ഡി ക്ലൗഡ് ,അസിസ്റ്റന്റ് ഡയറക്ടർ നിരഞ്ജൻ ആർ ഭാരതി ,അസ്സോസിയേറ്റ് ഡയറക്റ്റർ ശിവദാസ് കെ കെ ഹരിലാൽ ലക്ഷ്മണൻ ,പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ , സ്റ്റിൽസ് ദേവരാജ് ദേവൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിതിൻ രാജു ഷിജോ ജോസഫ് , സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ സർക്കാസനം ഡിസ്ട്രിബൂഷൻ ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ് ട്രെയിലർ അപ്പു എൻ ഭട്ടതിരി പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ പി ആർ ഒ ,മഞ്ജു ഗോപിനാഥ്‌ , ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button