Chithrabhoomi

കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ; ‘എ പ്രഗനന്റ് വിഡോ’ മത്സരവിഭാഗത്തിൽ

മുപ്പത്തിയൊന്നാമത് കൊൽക്കത്ത ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉണ്ണി കെ ആർ സംവിധാനം ചെയ്ത ‘ എ പ്രഗനന്റ് വിഡോ’ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സിനിമ മത്സരവിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മലയാളത്തിൽ നിന്നും മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് ‘എ പ്രഗനന്റ് വിഡോ’. ഒരു അടിസ്ഥാന വിഭാഗത്തിലെ ഗർഭിണിയായ വിധവ അവകാശങ്ങൾക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്നതാണ് ചിത്രം. ഉണ്ണി കെ ആറിന്റെ കഥയ്ക്ക് മാധ്യമപ്രവർത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. നവംബർ 6 മുതൽ 13 വരെ കൊൽക്കത്തയിൽ വച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്.

ഒങ്കാറ എന്ന ചിത്രത്തിനുശേഷം ഉണ്ണി കെ ആർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എ പ്രഗനന്റ് വിഡോ’. വ്യാസചിത്രയുടെ ബാനറിൽ ഡോ പ്രഹ്ലാദ് വടക്കേപ്പാട്ട് അവതരിപ്പിക്കുന്ന ചിത്രം ക്രൗഡ് ക്ലാപ്‌സ്, സൗ സിനിമാസ് എന്നിവയുടെ ബാനറിൽ ഡോ പ്രഹ്ലാദ് വടക്കേപ്പാട്, വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ടിങ്ക്വിൾ ജോബിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവൻകുട്ടി നായർ, അജീഷ് കൃഷണ, അഖില, സജിലാൽ നായർ, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രൻ പാവറട്ടി, അരവിന്ദ് സുബ്രഹ്മണ്യം, എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് താരങ്ങൾ.

ഛായാഗ്രഹണം- സാംലാൽ പി തോമസ്, എഡിറ്റർ -സുജീർ ബാബു സുരേന്ദ്രൻ, സംഗീതം- സുധേന്ദുരാജ്, ശബ്ദമിശ്രണം – ആനന്ദ് ബാബു, കളറിസ്റ്റ്: ബിപിൻ വർമ്മ, ശബ്ദലേഖനം : ജോയ് നായർ, സൗണ്ട് എഫക്ട്സ് : രാജേഷ് കെ ആർ, കലാസംവിധാനം: രതീഷ് വലിയകുളങ്ങര, മേക്കപ്പ് ചീഫ്: ജയൻ പൂങ്കുളം, മേക്കപ്പ്മാൻ: സുധീഷ് ഇരുവൈകോണം, ക്യൂറേറ്റർ: രാജേഷ് കുമാർ ഏക, സബ്ടൈറ്റിൽസ് : വൺഇഞ്ച് ബാരിയർ, ഓഫീസ് ഹെഡ്: കലാ ബൈജു, അഡീഷണൽ സോങ് – പോളി വർഗ്ഗീസ്, ഗാനരചന – ഡോക്ടർ സുകേഷ്, ഡോക്ടർ ബിജു ബാലകൃഷ്ണൻ, തുമ്പൂർ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം-ഭാസ്കർ ഗുപ്ത വടക്കേപ്പാട്, അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ, രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ ഡിസൈനർ- സജേഷ് രവി, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ കല്ലാർ, പി ആർ ഒ – എ എസ് ദിനേശ്. ബിജിത്ത് വിജയൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button