ChithrabhoomiMalayalamNews

ബജ്രംഗി മാറി ബൽദേവ്; എമ്പുരാന്റെ പുതിയ പതിപ്പ് തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി

എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി. ഗുജറാത്ത് കലാപത്തിലെ രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റിയാണ് എമ്പുരാൻ പ്രദർശനത്തിൽ എത്തിയത്. ഇന്നും നാളെയുമായി തിയേറ്ററുകളിലും റീ എഡിറ്റഡ് ചിത്രം എത്തും. ഗുജറാത്ത് കലാപത്തിലെ ഭാഗങ്ങൾ ഉൾപ്പെടെ വെട്ടിമാറ്റിയാണ് എമ്പുരാൻ്റെ റി എഡിറ്റഡ് പതിപ്പ് തിയേറ്ററിൽ എത്തിയത്. 2 മിനിറ്റ് 8 സെക്കൻസ് നീക്കം ചെയ്തതാണ് പുതിയ പതിപ്പ്. പ്രധാന വില്ലൻ്റെ പേര് മാറ്റിയതോടെ സംഭാഷണങ്ങൾ വീണ്ടും ഡബ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ബജ്രംഗി എന്ന പേര് മാറ്റി ബൽദേവ് എന്നാക്കി.

പരീക്ഷ പ്രദർശനം നടത്തിയ ശേഷമാണ് സിനിമ തിയേറ്ററുകൾക്ക് ലഭ്യമായത്. ഇന്നും നാളെയുമായി തിയേറ്ററുകളിലും റീ എഡിറ്റഡ് ചിത്രം എത്തും. തിരുവനന്തപുരം ആർടെക് മാളിലാണ് എമ്പുരാൻ്റെ പുതിയ പതിപ്പ് ആദ്യം പ്രദർശിപ്പിച്ചത്. 24 ഭാഗങ്ങളാണ് സിനിമയിൽ നിന്ന് നീക്കിയത്. എൻ ഐ എ എന്ന പരാമർശം മ്യൂട്ട് ചെയ്തു. നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്.

ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ പങ്ക് തുറന്നുകാണിക്കുന്ന രംഗങ്ങൾ ഉൾപ്പെട്ടതോടെയാണ് എമ്പുരാൻ സിനിമയ്ക്കെതിരെ സൈബർ ആക്രമണവും തുടരുന്നത്. പിന്നാലെയാണ് സിനിമ റീ എഡിറ്റ് ചെയ്യേണ്ടി വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button