MalayalamNews

അഡ്‌ഹോക് കമ്മിറ്റി തുടരും; A M M A യിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ A M M Aയുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ജനറല്‍ ബോഡി യോഗത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും. എറണാകുളത്തെ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27നാണ് A M M Aയില്‍ കൂട്ടരാജി നടന്നത്. പ്രസിഡന്‍റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദ വെളിപ്പെടുത്തലുമായിരുന്നു കാരണം. അന്ന് മുതൽ അഡ്‌ഹോക് കമ്മിറ്റിയാണ് ഭരണം നിർവഹിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button