Chithrabhoomi

ചിരിപ്പിച്ച് ധ്യാനും കൂട്ടരും; ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ചിത്രം ഭീഷ്മറിൻ്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ‘ഭീഷ്മറി’ന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി ഇറക്കിയ മേക്കിങ് വീഡിയോ സാമൂഹ്യ മാധ്യങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ഭീഷ്മറി’നുണ്ട്. ‘കള്ളനും ഭഗവതിക്കും’ ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, രണ്ട് പുതുമുഖ നായികമാർ എന്നിവർക്കൊപ്പം ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ക്യാമറയും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. രഞ്ജിൻ രാജ്, കെ.എ. ലത്തീഫ് എന്നിവർ ഈണം നൽകിയ നാല് ഗാനങ്ങൾക്ക് ഹരിനാരായണൻ ബി.കെ, സന്തോഷ് വർമ്മ, ഒ.എം. കരുവാരക്കുണ്ട് എന്നിവരാണ് വരികൾ രചിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button