Chithrabhoomi

കളക്ഷൻ പെരുപ്പിച്ച് കാണിക്കാൻ കോർപ്പറേറ്റ് ബുക്കിങ്ങുമായി കാർത്തിക് ആര്യൻ ചിത്രം

കാർത്തിക് ആര്യൻ, അനന്യ പാണ്ഡെ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമീർ സഞ്ജയ് വിദ്വാൻസ് ഒരുക്കുന്ന റൊമാന്റിക് ചിത്രമാണ് ‘തു മേരി തു മേരി മേൻ തേരാ മൈൻ തേരാ തു മേരി’. സിനിമയിലെ ഗാനങ്ങൾക്ക് എല്ലാം മികച്ച പ്രതികരണങ്ങളാണ് വരുന്നത്. ഡിസംബർ 25 ന് ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ ബുക്കിംഗ് ക്രമാതീതമായി കൂട്ടിനായി സിനിമയുടെ അണിയറപ്രവർത്തകർ തന്നെ കോർപ്പറേറ്റ് ബുക്കിംഗ് നടത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

കളക്ഷൻ പെരുപ്പിച്ച് കാണിക്കാനായി സിനിമയുടെ നിർമാതാക്കൾ തന്നെ ടിക്കറ്റുകൾ ബൾക്ക് ആയി ബുക്ക് ചെയ്യുകയും അത് യൂണിവേഴ്സിറ്റികളിലേക്കും കോർപ്പറേറ്റ് സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും ഫ്രീ ആയി വിതരണം ചെയ്യുകയും ചെയ്യും. ഇതുവഴി സിനിമയുടെ കളക്ഷൻ കൂടുന്നതായി കാണിക്കും. ബോളിവുഡിലെ പല സിനിമകൾക്കും പല നിർമാണ കമ്പനികളും ഇത് ചെയ്യാറുണ്ട്. ഇപ്പോഴിതാ കാർത്തിക് ആര്യൻ ചിത്രത്തിനും നിർമാതാക്കൾ ഇത്തരം പ്രവർത്തി ആവർത്തിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ടിക്കറ്റുകൾ ഫ്രീ ആയി നൽകാം എന്നതിന്റെ ഇമെയിലുകൾ ചിലർ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് ഒരുക്കിയ തേരെ ഇഷ്‌ക് മേം എന്ന ചിത്രം ആദ്യ ദിനം 15 കോടി നേടിക്കൊണ്ട് മികച്ച ഓപ്പണിങ് നേടിയിരുന്നു. ഈ സിനിമയുടെ ആദ്യ ദിന കളക്ഷനെ മറികടക്കാനായിട്ടാണ് കാർത്തിക് ആര്യൻ ചിത്രത്തിന്റെ നിർമാതാക്കൾ കോർപ്പറേറ്റ് ബുക്കിങ്ങിലൂടെ കളക്ഷൻ പെരുപ്പിച്ച് കാണിക്കുന്നത് എന്നാണ് ചിലർ എക്സിൽ കുറിക്കുന്നത്.കരൺ ശ്രീകാന്ത് ശർമ്മ തിരക്കഥയെഴുതിയ സിനിമയിൽ നീന ഗുപ്ത, ജാക്കി ഷ്‌റോഫ്, ലോകേഷ് മിട്ടാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ധർമ്മ പ്രൊഡക്ഷൻസിൻ്റെയും നമ പിക്‌ചേഴ്‌സിൻ്റെയും ബാനറിൽ കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, ഭൂമിക തിവാരി, ഷരീൻ മന്ത്രി കേഡിയ, കിഷോർ അറോറ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഭൂൽ ഭുലൈയ്യ 3 ആണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന കാർത്തിക് ആര്യൻ ചിത്രം. 300 കോടിക്ക് മുകളിലായിരുന്നു സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button