Bollywood

‘സിനിമ എങ്ങനെയുണ്ട്, ‘, മുഖംമൂടി ധരിച്ച്, മെെക്ക് പിടിച്ച് അക്ഷയ് കുമാർ തിയേറ്ററിനു മുന്നിൽ

ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ‘ഹൗസ്ഫുൾ’. 2010 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം വൻ വിജയമായതിനെത്തുടർന്ന് ചിത്രത്തിന്റേതായി നാല് ഭാഗങ്ങൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രങ്ങളൊക്കെയും വലിയ വിജയമായിരുന്നു. ഇപ്പോൾ സിനിമയുടെ അഞ്ചാം ഭാഗവും തിയേറ്ററിൽ എത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം അറിയാൻ നടൻ അക്ഷയ് കുമാർ തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർക്കു മുൻപിലേക്ക് മാസ്ക് ധരിച്ചായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. കയ്യിലൊരു മൈക്കും പിടിച്ച് സിനിമയെ കുറിച്ച് അദ്ദേഹം അഭിപ്രായങ്ങള്‍ ചോദിച്ചു. ചോദിക്കുന്നത് അക്ഷയ് കുമാറാണെന്ന് തിരിച്ചറിയാതെ പ്രേക്ഷകർ സിനിമയെക്കുറിച്ചുള്ള അവരുടെ പ്രതികരണം പങ്കുവെക്കുന്നത് വീഡിയോയില്‍ കാണാം. ആളുകൾ തിരിച്ചറിയുന്നതിന് തൊട്ടുമുൻപ് അവിടെ നിന്നും രക്ഷപ്പെട്ടു എന്നായിരുന്നു വീഡിയോ പങ്കുവച്ച് നടന്‍

‘ബാന്ദ്രയിൽ ഇന്ന് ഹൗസ്ഫുൾ5 ഷോയിൽ നിന്ന് പുറത്തിറങ്ങുന്ന ആളുകളെ കില്ലർ മാസ്ക് ധരിച്ച് അഭിമുഖം നടത്താൻ ഞാൻ തീരുമാനിച്ചു. അവസാനം പിടിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, അതിനു തൊട്ടുമുൻപ് ഓടി രക്ഷപ്പെട്ടു. രസകരമായ അനുഭവമായിരുന്നു,’ അക്ഷയ് കുമാർ പറഞ്ഞു. ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ ‘ഹൗസ്ഫുള്‍’ അഞ്ചാം ഭാഗം ജൂൺ ആറിനാണ് പ്രദർശനത്തിനെത്തിയത്. നടന്റെ ചിത്രങ്ങൾ തുടർച്ചയായി ബോക്സ്ഓഫിസിൽ പരാജയപ്പെടുന്നതിന് ഇടയിൽ ആശ്വാസ വിജയം സമ്മാനിക്കുകയാണ് ഹൗസ്ഫുൾ 5. ആദ്യ ദിവസം 24.35 കോടി കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം 30 കോടിയാണ് സ്വന്തമാക്കിയത്. വാരാവസാനം ചിത്രം 70 കോടി കടക്കുമെന്നാണ് സൂചന.

തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിങ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button