ChithrabhoomiNewsTamilTamil Cinema

ദ പാരഡൈസുമായി നാനി വരുന്നൂ : ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

നാനി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ദ പാരഡൈസ്. ടോളിവുഡ് വിസ്‍മയിപ്പിക്കുന്ന ദൃശ്യങ്ങളാൽ സമ്പന്നമാണ്. അക്കൂട്ടത്തിലേക്ക് നാനി നായകനാകുന്ന ഒരു ചിത്രവും എത്തുകയാണ്. ശ്രീകാന്ത് ഒഡേലയാണ് നാനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ചിത്രത്തിൽ കൃതി ഷെട്ടിയായിരിക്കും നായിക എന്നാണ് പുതിയ റിപ്പോർട്ട്.

ദസറയെന്ന ഹിറ്റിന് ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുമ്പോൾ ചിത്രത്തിൽ വലിയ പ്രതീക്ഷയാണ്. ഒരു ബിഗ് ബജറ്റ് ചിത്രമായിട്ട് ദ പാരഡൈസ് ഒരുങ്ങുമ്പോൾ അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിക്കുന്നുവെന്നത് ആകർഷണമാണ്. പ്രമേയം പുറത്തുവിട്ടിട്ടില്ല. ദ പാരഡൈസിന്റെ മാർക്കറ്റിംഗ് ഫസ്റ്റ് ഷോയും പിആർഒ ശബരിയുമാണ്.

സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയിൽ നാനി അവതരിപ്പിച്ചത് ‘ധരണി’യെയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീർത്തി സുരേഷ് ‘വെണ്ണേല’ എന്ന നായികാ വേഷത്തിൽ ‘ദസറ’യിലെത്തി. നാനി നായകനായി വേഷമിട്ടപ്പോൾ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും ‘ദസറ’യിൽ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണവും അവിനാശ് കൊല്ല ആർടും നിർവഹിച്ചു. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമാണം സുധാകർ ചെറുകുരി നിർവഹിച്ചിരിക്കുന്നു.

ദസറ എന്ന ചിത്രത്തിലൂടെ നേരത്തെ അവാർഡും നാനിക്ക് ലഭിച്ചിരുന്നു. നാനിക്ക് പുതുതായി ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമിയാണ് ദസറയിലെ പ്രകടന മികവിന് അവാർഡ് നൽകിയിരിക്കുന്നത്. നേരത്തെ സൈമ അവാർഡും തെലുങ്ക് താരത്തിന് ലഭിച്ചിരുന്നു. ദസറ പ്രദർശനത്തിന് എത്തിയപ്പോഴും യുവ താരത്തിന് വലിയ പ്രശംസ ലഭിച്ചതിനും വലിയ വാർത്താ പ്രാധാന്യമുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button