നടൻ അജിത് കുമാറിന്റെ 285 അടി ഉയരമുള്ള കൂറ്റൻ കട്ട് ഔട്ട് തകർന്നു വീണു. നടന്റെ പുതിയ ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിന്റെ ഭാഗമായി തമിഴ്നാട്ടിലെ ഒരു തിയേറ്ററിനു മുന്നിൽ സ്ഥാപിക്കാനൊരുങ്ങിയ കട്ട് ഔട്ടാണ് തകർന്നത്. സംഭവത്തിൽ ആരാധകർ ഓടി രക്ഷപെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആളപായം ഇല്ല. ഏപ്രിൽ 10 ന് റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ ആഘോഷത്തിനായി ആരാധകർ സ്ഥാപിച്ച കട്ട് ഔട്ട് ശക്തമായ കാറ്റ് കാരണം തകർന്നതെന്നാണ് നിഗമനം.സംഭവത്തിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ അജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല.