മഹാഭാരതം എന്ന സിനിമയ്ക്ക് ശേഷം അഭിനയം അവസാനിപ്പിക്കുന്നു എന്ന വാർത്ത നിഷേധിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. നിലവിൽ താൻ അഭിനയം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് നടൻ പറഞ്ഞു. സൂമിന്റെ ഫാൻ ക്ലബ് സെഗ്‌മെന്റിൽ സംസാരിക്കുകയായിരുന്നു ആമിർ ഖാൻ.’മഹാഭാരതം എന്റെ അവസാന സിനിമയായിരിക്കില്ല. വാക്കുകൾക്ക് തെറ്റായ അര്‍ത്ഥം കണ്ടെത്തുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഒരു സിനിമ ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് ഇനി ഒരു ജോലിയും ചെയ്യേണ്ടെന്ന് തോന്നുന്നെങ്കില്‍, അത് ഏതാണെന്നാണ് എന്നോട് ചോദിച്ചത്. ഞാന്‍ അതിന് മഹാഭാരതമാണെന്ന് മറുപടി നല്‍കിയത്. പക്ഷേ എന്റെ അവസാന സിനിമയെന്ന് ആളുകള്‍ കരുതി. ഉത്തരം ശ്രദ്ധയോടെ കേൾക്കണം,’ എന്ന് ആമിർ പറഞ്ഞു.
ഈ അടുത്ത് രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് ഷോയിൽ നടൻ നടത്തിയ പ്രതികരണമാണ് തെറ്റിദ്ധരിക്കപ്പെട്ടത്. മഹാഭാരതത്തിൽ ഒരുപാട് അർത്ഥതലങ്ങളുണ്ട്. ലോകത്ത് കാണാൻ കഴിയുന്ന എല്ലാ കാര്യങ്ങളും മഹാഭാരതത്തിൽ കണ്ടെത്താനാകും. അത് ചെയ്തുകഴിഞ്ഞാൽ കഴിഞ്ഞാൽ, ഇനി തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് തോന്നിയേക്കാം എന്നായിരുന്നു നടൻ പറഞ്ഞത്അതേസമയം ‘സിത്താരെ സമീൻ പർ’ ആണ് ഇനി പുറത്തിറങ്ങാനുള്ള ആമിർ ഖാൻ ചിത്രം. സിനിമ ജൂൺ 20 ന് പുറത്തിറങ്ങും. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് നടൻ സിനിമയിലെത്തുന്നത് എന്ന് ട്രെയ്‌ലറിലൂടെ വ്യക്തമാകുന്നുണ്ട്. നടന്റെ ഒരു വമ്പൻ വിജയവും തിരിച്ചുവരവും ഈ ട്രെയ്‌ലർ ഉറപ്പ് നൽകുന്നുമുണ്ട്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്.