New Release

ഭാവനയുടെ ‘അനോമി’ ടീസർ പുറത്ത്

ഭാവനയുടെ തൊണ്ണൂറാമത് ചിത്രമായ ‘അനോമി’യുടെ ടീസർ പുറത്തിറങ്ങി. റിയാസ് മാരാത്ത് സംവിധാനം ചെയ്യുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ, ഫോറൻസിക് അനലിസ്റ്റായി ഭാവനയും പൊലീസ് ഓഫീസറായി റഹ്മാനും എത്തുന്നു.
ഭാവനയുടെ തൊണ്ണൂറാമത് ചിത്രം ‘അനോമി’യുടെ ടീസർ പുറത്തിറങ്ങി. ഇതുവരെ കാണാത്ത പക്വതയുള്ളതും ബോൾഡുമായ ലുക്കിലാണ് ഭാവന ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒന്നാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലയാളത്തിന്റെ സ്റ്റൈലിഷ് ഫിലിം മേക്കർ അമൽ നീരദാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ടീസർ പുറത്തുവിട്ടത്. ഭാവനയ്ക്കൊപ്പം തന്നെ നടൻ റഹ്മാന്റെ സ്നാഗും സ്ക്രീൻ പ്രസൻസും ടീസറിന്റെ പ്രധാന ആകർഷണമാണ്. അസിസ്റ്റന്റ് കമ്മീഷണർ ജിബ്രാൻ എന്ന ശക്തമായ പോലീസ് ഓഫീസർ വേഷത്തിലാണ് റഹ്മാൻ എത്തുന്നത്. ഭാവനയാകട്ടെ സാറ എന്ന ഫോറൻസിക് അനലിസ്റ്റായി കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ്.

നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button