Malayalam

ത്രില്ലർ ലൗ സ്റ്റോറിയുമായി യമലോകം ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

മലയാള സിനിമയെ സ്നേഹിക്കുന്ന അന്യഭാഷക്കാരായ ഒരു കൂട്ടം സിനിമ പ്രവർത്തകർ ഒരുക്കുന്ന ഒരു ഡാർക്ക് ത്രില്ലർ ലൗ സ്റ്റോറി. അതാണ് യമലോകം. ഹർദീപ് സിം​ഗ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ‌ പുറത്തിറക്കി. സിനിമയുടെ ഴോണറിന്റെ സ്വഭാവം സൂചിപ്പിക്കുന്നത് പോലെത്തന്നെയാണ് പുറത്തിറക്കിയ പോസ്റ്ററും. ​ഗ്രാന്റ്മാ മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാ​ഗാ മഹേഷ്, പ്രിയാൻഷി മാനെ, ജോളി ചിറയത്ത് ,ഹർദീപ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേഖ മാനേയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കാൻ ചലച്ചിത്രോൽസവത്തിന്റെ മാർച്ചെ ഡു ഫിലിം വേദിയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

ഈ ചിത്രം പല ഭാഷകളിൽ ചെയ്യാനായി ആലോചിച്ചെങ്കിലും നിലവിൽ മലയാളം സിനിമ ഇന്റസ്ട്രിയാണ് ഇത്തരത്തിന്റെ ശക്തമായ കഥപറയുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത്. അതിനാൽ തന്നെ കേരളത്തിലേക്ക് വരുമ്പോൾ ഞങ്ങൾക്ക് വലിയ പ്രതീക്ഷയാണ് ഉളളതെന്ന് അണിയറക്കാർ പറയുന്നു. തൃശ്ശൂർ, ഇടുക്കി, പാലക്കാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് സിനിമ ഷൂട്ട് ചെയ്തത്. കാനിലെ ഭാരത് പവലിയനിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്.

ഫെബ്രുവരി ആദ്യവാരം തീയ്യേറ്ററുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണവും സം​ഗീതവും നിർവഹിച്ചിരിക്കുന്നത് സംവിധായകനായ ഹർദീപ് സിം​ഗ് തന്നെയാണ്. രമേഷ് കുമാർ, രവി തൊടുപുഴ, ​ഗണേഷ് ദിയോകർ, സുഭാഷ്, അബു അൻസാരി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എഡിറ്റർ- പ്രകാശ് ഝാ, കോസ്റ്റ്യൂം ഡിസൈനർ- സീബ ചൗധരി, സൗണ്ട് ഡിസൈനർ- ധീരജ് പൂജാരി, പ്രൊഡക്ഷൻ ഡിസൈനർ- രാജേഷ് മിണ്ടി, കാസ്റ്റിം​ഗ്- പുരുഷോത്തം വാ​ഗ, ആക്ഷൻ- രാജേഷ് കുന, ഡിഐ- റാം പ്രതാപ് സിം​ഗ്, വിഎഫ്എക്സ് സൂപ്രവൈസർ- മൻ​ഗേഷ് കടം, ​ഗാനരചന (മലയാളം)- രവിശങ്കർ എൻ, പുരുഷോത്തമൻ ടി.കെ, പിആർഒ- സതീഷ് എരിയാളത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button