Malayalam

ഷെയിൻ നിഗം ഫുൾ ഫോമിലാണ്, ബാൾട്ടി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു

ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഷെയിൻ നിഗം എത്തുന്ന ചിത്രം ആക്ഷന് പുറമെ സൗഹൃദവും പ്രണയവും ചതിയും പ്രതികാരവുമെല്ലാം നിറഞ്ഞതായിരിക്കുന്നതാണ്. വീറും വാശിയും ചതിയും പകയും, ഷെയിൻ നിഗം ഫുൾ ഫോമിലാണ്, ബാൾട്ടി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു ‘ആർഡിഎക്‌സ്’ എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ഷെയിൻ നിഗം നായകനായി എത്തിയ ചിത്രമാണ് ബാൾട്ടി. തിയേറ്ററിൽ മികച്ച പ്രതികരണമാണ് സിനിമ നേടുന്നത്. കബഡി കളിയുടെ ആവേശവും തീവ്രമായ സൗഹൃദങ്ങളുടെ കഥയും പറയുന്ന ചിത്രം ഷെയിൻ നിഗത്തിന്റെ കരിയറിലെ അടുത്ത ഒരു ഹിറ്റായിരിക്കുമെന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യത്തിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ഞായറാഴ്ച ലോക കഴിഞ്ഞാല്‍ കേരള ബോക്സ് ഓഫീസില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം ബള്‍ട്ടി ആണ്. ഇന്നലെ മാത്രം 1.76 കോടിയാണ് കേരളത്തില്‍ നിന്ന് ചിത്രം നേടിയത്. കേരള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനങ്ങളിലെ നേട്ടം 3.23 കോടിയായും ഉയര്‍ന്നിട്ടുണ്ട്. പൂജാ ഹോളിഡേയ്‌സ് കണക്കിലെടുത്ത് സിനിമയുടെ കളക്ഷൻ ഇനിയും ഉയരാനാണ് സാധ്യത. വേലംപാളയം എന്ന അതിർത്തി ഗ്രാമത്തിലെ ‘പഞ്ചമി റൈഡേഴ്‌സ്’ എന്ന കബഡി ടീമിന്റെയും അവരുടെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളുടെയും കഥയാണ് ‘ബാൾട്ടി’. സിനിമയിൽ പ്രധാന വേഷത്തിൽ പൂർണിമ ഇന്ദ്രജിത്തും എത്തിയിട്ടുണ്ട്.

നവാഗതനായ ഉണ്ണി ശിവലിംഗം ആണ് സിനിമയുടെ നിർമാണം. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഷെയിൻ നിഗം എത്തുന്ന ചിത്രം ആക്ഷന് പുറമെ സൗഹൃദവും പ്രണയവും ചതിയും പ്രതികാരവുമെല്ലാം നിറഞ്ഞതായിരിക്കുന്നതാണ്. തമിഴ് സൂപ്പർഹിറ്റ് ചിത്രമായ ഗില്ലിയെ ഓർമിപ്പിക്കുന്ന തരത്തിൽ, കബഡി കോർട്ടിലെ വീറും വാശിയും നിറഞ്ഞ രംഗങ്ങളും സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്നാണ്. സന്തോഷ് ടി. കുരുവിളയും ബിനു ജോർജും ചേർന്നാണ് സിനിമയുടെ നിർമാണം. ‘ജാലക്കാരി’ എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സിനിമയിലെ ഗാനങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button