MalayalamNew ReleaseNewsOther LanguagesTamilTamil CinemaTeluguTrending

ധനുഷിന്റെ ഇഡ്‌ലി കടൈ

നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2 മിനിറ്റ് 22 സെക്കന്റ് ഉള്ള ട്രെയിലറിന് വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബർ 1 ന് ഇഡലി കടൈ വേൾഡ് വൈഡ് റിലീസ് ചെയ്യും. തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യാ രാജ്,സമുദ്രക്കനി,പാർഥിപൻ ,അരുൺ വിജയ്,ശാലിനി പാണ്ഡെ ,രാജ് കിരൺ ,ഗീത കൈലാസം,തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡലി കടൈ യിൽ ഒന്നിക്കുന്നു.

സെന്റിമെൻറ്സും പ്രണയവും ആക്ഷനും ഒക്കെ ചേർന്ന എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇഡലി കടൈ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡോൺ പിക്‌ച്ചേഴ്‌സിന്റെയും വണ്ടർബാർ ഫിലിമ്സിന്റേയും ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡലി കടൈ നിർമിച്ചിരിക്കുന്നത്.പ്രശസ്ത സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ .
ധനുഷ്,ശ്വേതാ മോഹൻ ,റാപ്പർ അരിവാരസു ,ആന്റണി ദാസൻ എന്നിവർ പാടിയിരിക്കുന്ന ഗാനങ്ങൾ ഇപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. കിരൺ കൗശിക് ക്യാമറയും,ജി കെ പ്രസന്ന എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.തലൈവൻ തലൈവിക്കും കൂലിക്കും ശേഷം HM അസോസിയേറ്റ്സ് ആണ് ഇഡലി കടൈ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. മാർക്കറ്റിംഗ് ശിവകുമാർ രാഘവ്.ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button