എ ആർ മുരുഗദോസ് ചിത്രം മദ്രാസിയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവത്തകർ. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. തമിഴ്നാട്ടിലും വലിയ സ്വീകാര്യത മദ്രാസിക്ക് ലഭിച്ചില്ലെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തുമ്പോൾ ശിവകാർത്തികേയൻ ആരാധകർ ഏറെ സന്തോഷത്തിലാണ്. ഒക്ടോബർ ഒന്നാം തീയതി ആമസോൺ പ്രൈമിൽ ആണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്.
180 കോടി ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന് മുടക്കുമുതൽ തിരികെ ലഭിച്ചത് ശിവകാർത്തികേയൻ എന്ന ഒരാൾ കരണമാണെന്നാണ് സോഷ്യൽ മീഡിയയിൽ ചിലരുടെ അഭിപ്രായം. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
സിനിമയുടെ റിലീസിന് പിന്നാലെ ശിവകാർത്തികേയനൊപ്പം പ്രശംസ നേടുകയാണ് വിദ്യുത് ജംവാൽ അവതരിപ്പിച്ച വിരാട് എന്ന വില്ലൻ കഥാപാത്രം. നായകനെക്കാൾ വലിയ ഇൻട്രോയും ബിൽഡപ്പുമാണ് സംവിധായകൻ വിദ്യുതിന് നൽകിയതെന്നും ഗംഭീര പ്രകടനമാണ് നടന്റേതെന്നുമാണ് കമന്റുകൾ. വലിയ കയ്യടികളോടെയാണ് വിദ്യുതിന്റെ ഓരോ സീനുകളെയും കാണികൾ വരവേൽക്കുന്നത്. വിദ്യുതിന്റെ ആക്ഷൻ രംഗങ്ങൾ കണ്ടു അത്ഭുതപ്പെട്ടുപോയി, ഇനിയും ഇത്തരം കഥാപാത്രങ്ങളുമായി അദ്ദേഹം എത്തണം എന്നാണ് മറ്റു അഭിപ്രായങ്ങൾ.