Malayalam

മഞ്ജു വാര്യര്‍ക്കെതിരായ അപകീര്‍ത്തി പ്രചാരണം: സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തും വഴി മുംബൈ വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ വിഭാഗമാണ് സംവിധായകനെ തടഞ്ഞു വെച്ചത്. എളമക്കരയില്‍ നിന്നുള്ള പോലീസ് സംഘം നാളെ രാത്രി സംവിധായകനെ കൊച്ചിയില്‍ എത്തിക്കും.

സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവെച്ചെന്നും വ്യാജ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചന്നും ആരോപിച്ച് നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയിലാണ് നടപടി. എളമക്കര പോലീസ് ജനുവരിയിലാണ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ പ്രണയഭ്യര്‍ത്ഥന നിരസിച്ചതിന് പിന്തുടര്‍ന്ന് ഉപദ്രവിക്കുകയാണെന്ന നടിയുടെ പരാതിയില്‍ സനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് കുറ്റം ആവര്‍ത്തിച്ചതായി വീണ്ടും പരാതി എത്തുന്നത്.

അതേസമയം തന്നെ കസ്റ്റഡിയില്‍ എടുത്തത് നിയമവിരുദ്ധമെന്ന് സംവിധായകന്‍ ആരോപിക്കുന്നു. 2023 മുതല്‍ അമേരിക്കയിലാണ് സനല്‍കുമാര്‍ ശശിധരന്‍. തിരുവനന്തപുരത്തേക്ക് മടങ്ങിവരും വഴിയാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വെക്കുന്നത്. രാത്രിയോടെ എളമക്കരയില്‍ നിന്നുള്ള പോലീസ് സംഘം സംവിധായകനെ കസ്റ്റഡിയില്‍ വാങ്ങി. ട്രെയിന്‍ മാര്‍ഗമാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button