CelebrityChithrabhoomi

കെനീഷയ്‌ക്കൊപ്പം രവി മോഹന്റെ തിരുപ്പതി ദര്‍ശനം; പരിഹസിച്ച് മുന്‍ഭാര്യ ആരതി

കഴിഞ്ഞ ദിവസമാണ് രവി മോഹന്‍ തന്റെ പുതിയ നിര്‍മാണ കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു രവി മോഹന്‍ സ്റ്റുഡിയോസിന്റെ ഗ്രാന്റ് ലോഞ്ച് നടന്നത്. ലോഞ്ചിന് മുമ്പായി കെനീഷ ഫ്രാന്‍സിസിനൊപ്പം രവി മോഹന്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇതിനിടെ രവി മോഹന്റെ മുന്‍ ഭാര്യ ആരതി രവി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. സ്വയം കബളിപ്പിക്കാന്‍ കഴിഞ്ഞാലും ദൈവത്തെ കബളിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ആരതിയുടെ പോസ്റ്റ്. രവി മോഹന്റേയും കെനീഷയുടേയും തിരുപ്പതി സന്ദര്‍ശനത്തിനുള്ള പ്രതികരണമാണ് ആരതിയുടെ പോസ്റ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

”ദൈവത്തെ കബളിപ്പിക്കാനാകില്ല. മറ്റുള്ളവരെ കബളിപ്പിക്കാന്‍ സാധിച്ചേക്കും. അവനവനെ തന്നെ കബളിപ്പിക്കാനും സാധിച്ചേക്കും. പക്ഷെ നിനക്ക് ദൈവത്തെ കബളിപ്പിക്കാനാകില്ല” എന്നായിരുന്നു ആരതിയുടെ പോസ്റ്റ്. പിന്നാലെ ആരതി പാരന്റിങിനെക്കുറിച്ച് പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. ”എനിക്ക് ലഭിച്ച ഏറ്റവും മികച്ച ഉപദേശം എന്തെന്നോ? എല്ലായിപ്പോഴും നിന്റെ കുട്ടികള്‍ക്കായിരിക്കണം പ്രഥമ പരിഗണന എന്നാണ്. നിന്റെ സ്‌നേഹവും സമയവും ആ നിഷ്‌കളങ്കരായ ആത്മാക്കള്‍ അര്‍ഹിക്കുന്നുണ്ട്. എന്ത് വില കൊടുത്തും നിന്റെ കുഞ്ഞിന്റെ സമധാനം സംരക്ഷിക്കണം” എന്നായിരുന്നു താരം കുറിച്ചത്.

നീണ്ട 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ സെപ്തംബറിലാണ് രവി മോഹനും ആരതിയും പിരിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് രവി മോഹന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് രവി മോഹന്‍ വിവാഹ മോചനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയതെന്നായിരുന്നു ആരതിയുടെ പ്രതികരണം. വിവാഹ മോചനത്തിന് പിന്നാലെയാണ് രവി മോഹനും കെനീഷയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button