തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തും എന്ന് നടൻ ബാബുരാജ്. അഭിപ്രായ വ്യത്യാസങ്ങൾ അകത്ത് പറയേണ്ടതാണ്. അത് പറയും. അമ്മയിൽ ജനാധിപത്യം കൂടുതലായി. സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ. ആരോപണങ്ങൾ വരുമ്പോൾ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് മാറി നിന്നത് എന്നും അദ്ദേഹം പറഞ്ഞു.
ശ്വേതയുമായി വർഷങ്ങളായുള്ള ബന്ധം ആണ്. ശ്വേതയുടെ കേസിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാൽ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ആര് ജയിച്ചാലും അവർക്കൊപ്പം ഉണ്ടാകുമെന്ന് നടൻ ബാബുരാജ്. പുതിയ അംഗങ്ങൾ ഗംഭീരമായി നോക്കും. സംഘടനയിൽ ഉണ്ടായ പ്രശ്നങ്ങൾ ഇനറൽ ബോഡിയിൽ പറയും എന്നും അദ്ദേഹം പറഞ്ഞു.
താരസംഘടയായ അമ്മയിൽ വോട്ടെടുപ്പ് പൂർത്തിയായി. 298 വോട്ടുകൾ രേഖപ്പെടുത്തി. 2 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. 4 മണിക്ക് വാർത്താ സമ്മേളനത്തിൽ ഫലപ്രഖ്യാപനം നടത്തും. അതേസമയം ആര് ജയിച്ചാലും അവർക്കൊപ്പം ഉണ്ടാകുമെന്ന് നടൻ ബാബുരാജ്. പുതിയ അംഗങ്ങൾ ഗംഭീരമായി നോക്കും. സംഘടനയിൽ ഉണ്ടായ പ്രശ്നങ്ങൾ ഇനറൽ ബോഡിയിൽ പറയും എന്നും അദ്ദേഹം പറഞ്ഞു.