താനും ധനുഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മൃണാള്‍ താക്കൂര്‍. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ധനുഷ് നല്ലൊരു സുഹൃത്താണെന്നും മൃണാള്‍ താക്കൂര്‍ പറഞ്ഞതായി തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.’ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ അടുത്തിടെയായി ധാരാളം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത് കണ്ടപ്പോള്‍ എനിക്ക് തമാശയായി തോന്നി’, മൃണാള്‍ പറഞ്ഞതായി ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ സൺ ഓഫ് സർദാർ 2 ന്റെ പ്രദർശനത്തിലേക്ക് ധനുഷിനെ താൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ലെന്നും മൃണാൾ വ്യക്തമാക്കി.
അജയ് ദേവ്ഗണാണ് ക്ഷണം നൽകി ധനുഷിനെ ക്ഷണിച്ചതെന്നും നടി കൂട്ടിച്ചേർത്തു.അതേസമയം, മൃണാൾ താക്കൂർ ധനുഷിന്റെ സഹോദരിമാരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തുവെന്ന റിപ്പോർട്ടുകളും അഭ്യൂഹങ്ങൾക്ക് ബലം നൽകിയിരുന്നു. ദക്ഷിണേന്ത്യൻ സിനിമകളിലാണ് മൃണാൾ താക്കൂർ ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നത്. ധനുഷ് മുമ്പ് രജനികാന്തിന്റെ മകൾ ഐശ്വര്യയെ വിവാഹം കഴിച്ചിരുന്നു. ശേഷം 2022ൽ ഇരുവരും വേർപിരിഞ്ഞു.