CelebrityChithrabhoomi

‘എന്തൊരു മനുഷ്യനാണിത്’! ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് രജനികാന്ത്

ജയിലർ 2 വിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് രജനികാന്ത് കേരളത്തിൽ‌ നിന്ന് മടങ്ങിയത്. 12 ദിവസത്തെ ഷൂട്ടിങ്ങിനായി അട്ടപ്പാടിയിലെത്തിയ രജനികാന്തിന് വൻ സ്വീകരണമാണ് മലയാളികൾ നൽകിയതും. ഇപ്പോഴിതാ തലൈവരുടെ പുതിയ ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന രജനികാന്തിന്റെ വിഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.

വിമാനത്തില്‍വെച്ച് രജനി ആരാധകരെ അഭിവാദ്യം ചെയ്യുന്നതും വിഡിയോയിൽ കാണാം. തന്റെ അടുത്തെത്തിയ ആരാധകരോട് താര ജാഡകളില്ലാതെ അദ്ദേഹം ഇടപഴകുന്നതായി വിഡിയോയില്‍ കാണാം. ‘എന്തൊരു മനുഷ്യനാണ് ഇതെന്നാണ്’ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. വിമാനത്തിലേക്ക് കയറിയ രജനികാന്തിനെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.

തന്റെ പേര് വിളിച്ച ആരാധകര്‍ക്ക് നേരെ താരം കൈ വീശി അഭിവാദ്യം ചെയ്തു. അതേസമയം ഇതാദ്യമായല്ല രജനികാന്ത് ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്നത്. ആന്ധ്ര പ്രദേശിലെ കടപ്പ വിമാനത്താവളത്തില്‍ നിന്ന് വിമാനം കയറിയ താരത്തിന്റെ വിഡിയോ കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു.

വളരെ സാധാരണക്കാരനെപ്പോലെ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന താരത്തിന്റെ വിഡിയോ അന്ന് വലിയതോതില്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വേട്ടയ്യൻ ആണ് രജനികാന്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ലോകേഷ് കനകരാജിന്റെ കൂലി എന്ന രജനിയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button