Chithrabhoomi

‘സീനിലെ’ രണ്ടാം ഗാനം ‘എയ്റോപ്ലെയിന്‍’ എത്തി; സുഷിന്‍റെ സംഗീതത്തില്‍ തകർത്ത് സൂര്യയും നസ്രിയയും

സൂര്യയെ നായകനാക്കി ജിത്തു മാധവൻ ഒരുക്കുന്ന ‘സീൻ’ എന്ന ചിത്രത്തിലെ രണ്ടാം ഗാനമായ ‘എയ്റോപ്ലെയിൻ’ ലിറിക്കൽ വീഡിയോ പുറത്ത്. സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന് തമിഴിൽ വരികൾ രചിച്ചത് രാജ് പ്രിയൻ ആണ്. ഗാനം ആലപിച്ചത് ഗാന ബാല. നസ്രിയയും സൂര്യയും ഒരുമിച്ചെത്തുന്ന ഗാനത്തിൽ ഇരുവരുടെയും റൊമാന്റിക് സീനുകൾ അടക്കം ചില ഭാഗങ്ങളിൽ കാണാം.
നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ “ആതി ഇവ യാരാ” എന്ന ഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. വമ്പൻ റിലീസായി ആണ് ചിത്രം കേരളത്തിൽ എത്തുന്നത്. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്.

സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘സീൻ’. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘സീൻ’. സൂര്യയുടെ മാസ് രംഗങ്ങൾക്കും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്റ്റൈലിഷ് ആക്ഷൻ കോമഡി എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിൽ വേഷമിടുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button