കോഴിക്കോട്ടെ യു.ഡി.എഫ് മേയർ സ്ഥാനാർഥി വി.എം വിനു ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഓൺലൈനായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പുതുക്കിയ വോട്ടർ പട്ടിക ഇന്നലെ പുറത്ത് വന്നപ്പോളാണ് വി എം.വിനുവിന് വോട്ടില്ലെന്ന് കോൺഗ്രസ്സ് നേതൃത്വം അറിയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു വി എം വിനുവിന്റെ വാദം.
ഇതിനുപിന്നാലെയാണ് 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിനു താമസിക്കുന്ന മലാപ്പറമ്പ് ഡിവിഷനിൽ വോട്ടില്ലെന്ന് വ്യക്തമാക്കുന്ന വോട്ടർ പട്ടിക പുറത്തായത്.പട്ടിക വിശദമായി പരിശോധിക്കുകയാണെന്നും വോട്ടില്ലായിരുന്നുവെന്നും ഇലക്ഷൻ റിട്ടേണിങ്ങ് ഓഫീസറും കണ്ടെത്തിയിട്ടുണ്ട് . സിപിഐഎമ്മിനെതിരെ ആരോപണമുയർത്തുമ്പോഴും വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയാണ് ഡിസിസി. വോട്ട് നീക്കിയ നടപടി ചോദ്യം ചെയ്ത് കോർപ്പറേഷൻ ഓഫീസിൽ വി.എം.വിനു നേരിട്ടെത്തി പരാതി നൽകിയിരുന്നു.




