പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന വിലായത്ത് ബുദ്ധയുടെ ടീസർ പുറത്തിറങ്ങി. മറയൂരിലെ ചന്ദനക്കൊള്ളയുടെ കഥപറയുന്ന ജി ആർ ഇന്ദുഗോപന്റെ നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. വിലായത്ത് ബുദ്ധ ഒക്ടോബറിൽ തിയറ്ററുകളിലെത്തും. പൃഥ്വിരാജിനൊപ്പം ഷമ്മി തിലകൻ, അനുമോഹൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവർ പ്രധാനവേഷത്തിലെത്തും. ഉർവശി തിയേറ്ററിന്റെ ബാനറിൽ സന്ദീപ് സേനനും എ വി അനൂപും ചേർന്നാണ് ചിത്രം നിർമിച്ചത്. ജി ആർ ഇന്ദുഗോപന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് രാജേഷ് പിന്നാടൻ. സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് .ഛായാഗ്രഹണം അരവിന്ദ് കശ്യപ് രണ ദേവും , ചിത്രസംയോജനം ശ്രീജിത്ത് സാരംഗും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനനും രഘു സുഭാഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. മനു ആലുക്കലാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ. കലാസംവിധാനം ബംഗ്ളാനും മേക്കപ്പ് മനുമോഹനും. കിരൺ റാഫേൽ ചീഫ് അസ്സോ. ഡയറക്ടറും വിനോദ് ഗംഗ ഫസ്റ്റ് ചീഫ് അസ്സോ. ഡയറക്ടറുമാണ്.ഉർവശി തിയേറ്റർ റിലീസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
മറയൂരിലെ ചന്ദനക്കൊള്ളയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പൃഥ്വിരാജ് സുകുമാരൻ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ടീസർ പുറത്തിറങ്ങി.ജി.ആർ. ഇന്ദുഗോപന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട നോവലിനെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം ഒക്ടോബറിൽ തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. അന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്ന പദ്ധതിയായിരുന്നു ഈ സിനിമ.
ജി.ആർ. ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന നോവലാണ് സിനിമക്ക് ആധാരം. മറയൂരിലെ ചന്ദനമരങ്ങളെ ചൊല്ലിയുള്ള ഒരു പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചന. നോവലിസ്റ്റായ ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.ഈ സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് സച്ചിയുടെ സഹസംവിധായകനായിരുന്ന ജയൻ നമ്പ്യാരാണ്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, ‘ഡബിൾ മോഹനൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ, കോട്ടയം രമേശ്, ടി.ജെ. അരുണാചലം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.ഷമ്മി തിലകൻ അവതരിപ്പിക്കുന്ന ഭാസ്കരൻ മാഷിന്റെ കഥാപാത്രവും ഡബിൾ മോഹനനും തമ്മിലുള്ള സംഘർഷങ്ങളാണ് സിനിമയുടെ പ്രധാന ഭാഗം.
ഉർവശി തിയേറ്ററിന്റെ ബാനറിൽ സന്ദീപ് സേനനും എ.വി. അനൂപും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘കാന്താര’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരവിന്ദ് കശ്യപ് രണദേവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയിയും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും നിർവഹിക്കുന്നു. ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് സംഭവിച്ച പരിക്ക് കാരണം സിനിമയുടെ ഷൂട്ടിംഗ് രണ്ട് വർഷത്തോളം നീണ്ടുപോയിരുന്നു. കഠിനമായ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയയും മൂന്ന് മാസത്തെ വിശ്രമവും ആവശ്യമായി വന്നിരുന്നു. ഈ വെല്ലുവിളികളെല്ലാം അതിജീവിച്ചാണ് ചിത്രം പൂർത്തീകരിച്ചത്. വലിയ പ്രേക്ഷകശ്രദ്ധ നേടിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായതിനാൽ ഈ സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൻ്റെ ടീസർ പുറത്തുവന്നതോടെ ആകാംഷ വർധിച്ചിരിക്കുകയാണ്.