CelebrityInterviewMalayalamNews

‘ലിസ്റ്റിൻ ഒന്നിൽ കൂടുതൽ സംഘടനകളെ നയിക്കാൻ യോഗ്യൻ…’; അഭിനന്ദനവുമായി വിജയ് ബാബു

ലിസ്റ്റിൻ ഒന്നിൽ കൂടുതൽ സംഘടനകളെ നയിക്കാൻ യോഗ്യനെന്ന് വിജയ് ബാബു. സംഘാടന പാടവം ഉള്ളവർ നേതൃസ്ഥാനത്തേക്ക് വരട്ടെയെന്നും നടൻ പറഞ്ഞു. ഫിലി പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ തെരഞ്ഞെടുപ്പിന് പിന്നാലെ ലിസ്റ്റിൻ സ്റ്റീഫനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിജയ് ബാബു.
‘സംഘാടന പാടവം ഉള്ളവർ നേതൃസ്ഥാനത്തേക്ക് വരട്ടെ. ലിസ്റ്റിൻ ഒന്നിൽ കൂടുതൽ സംഘടനകളെ നയിക്കാൻ യോഗ്യൻ. ലിസ്റ്റിൻ വിജയിക്കണം, തെരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ യോഗ്യതയുള്ളവക്ക് വോട്ട് നൽകി. യോഗ്യതയുള്ള എല്ലാവരും ജയിച്ചു’, വിജയ് ബാബു പറഞ്ഞു.

മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിന് പുറമേ വിനയനായിരുന്നു മത്സരിച്ചത്. മഹാ സുബൈര്‍ ട്രഷററായും സോഫിയാ പോള്‍, സന്ദീപ് സേനന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണി, ഹംസ എം എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ബി രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ് വിജയിച്ച നാല് പേരും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button