MalayalamNews

വമ്പൻ താരനിരയുമായി ‘വത്സല ക്ലബ്‌’ സെപ്റ്റംബർ 26 ന് തിയേറ്ററിൽ

ഭാരതക്കുന്ന് ഗ്രാമത്തിലെ വിവാഹം മുടക്കികളുടെ കഥ ഫാൻ്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന സിനിമയാണ് ‘വത്സലാ ക്ലബ്ബ്’. ചിത്രം സെപ്റ്റംബർ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു. ഫാൽക്കൺ മൂവീസിൻ്റെ ബാനറിൽ ജിനി എസ് നിർമ്മിക്കുന്ന ഈ ചിത്രം അനുഷ് മോഹനാണ് സംവിധാനം ചെയ്യുന്നത്. താരപ്പൊലിമയേക്കാളുപരി കഥക്ക് അനുയോജ്യമായതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെ ശ്രദ്ധേയമായവരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

വിനീത് തട്ടിൽ, അഖിൽ കവലയൂർ, കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്, അംബി, വിശാഖ്, ഗൗരി, മല്ലികാ സുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺ സോൾ, ദീപു കരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം, അനീഷ്, ഷാബു പ്രൗദീൻ, ഗൗതം.ജി. ശശി, അസീന, റീന, അരുൺ ഭാസ്ക്കർ, ആമി തിലക്, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രചന -ഫൈസ് ജമാൽ, സംഗീതം – ജിനി എസ്, ഛായാഗ്രഹണം – ശൗരിനാഥ്, എഡിറ്റിംഗ് – രാകേഷ് അശോക, കലാസംവിധാനം – അജയ് ജി, അമ്പലത്തറ, സ്റ്റിൽസ് – അജി മസ്ക്കറ്റ്, മേക്കപ്പ് സന്തോഷ് പെൺപകൽ, കോസ്റ്റ്യും ഡിസൈൻ – ബ്യൂസി ബേബി ജോൺ, പബ്ലിസിറ്റിഡിസൈൻ – ആനന്ദ് രാജേന്ദ്രൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനുരാജ് ഡി സി, പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ -& ലൈൻ പ്രൊഡ്യൂസർ – മുരുകൻ എസ്, തിരുവനന്തപുരത്തും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പി ആർ ഓ ഐശ്വര്യ രാജ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button