വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. തമിഴ്നാട് സർക്കാരും ഡിഎംകെയും സുപ്രീം കോടതിയിൽ വഖഫ് ഭേദഗതി ബില്ലിനെതിരെ ഹർജി നൽകിയതിന്റെ പിന്നാലെയാണ് വിജയും കോടതിയിൽ ഹർജി നൽകിയത്. വഖഫ് ബില്‍ ജനാധിപത്യവിരുദ്ധമാണെന്ന് മുദ്രാവാക്യം മുഴക്കി വിജയ് ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു.
വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പാർടി നേതൃയോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്‌തതിനു ശേഷമാണ് വിജയ് കോടതിയെ സമീപിക്കുന്നത്.
വഖഫ് സ്വത്തുക്കൾ കൈയടക്കാൻ കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ദേഭഗതി ബില്ലിനെതിരെ നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. ഹിന്ദു, സിഖ് മതട്രസ്റ്റുകൾക്ക് ഒരു പരിധിവരെ സ്വയംഭരണാധികാരം ഉള്ളപ്പോളാണ് വഖഫ് സ്ഥാപനങ്ങളിൽ സർക്കാർ പിടിമുറുക്കുന്നത്. ബില്ല് പാസാക്കിയതിനു പിന്നാലെ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ സംഘടനകള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുണ്ട്.