ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന ‘വരവ്’ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. പുതുവർഷ ആശംസകളോടെയുള്ള ഒരു പോസ്റ്ററിലുള്ളത് ജോജു ജോർജും മുരളി ഗോപിയുമാണ്.’ Game of Survival ‘ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ചിത്രം ആക്ഷൻ സർവൈവൽ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണ്. പുതുതായി പുറത്തിറങ്ങിയ പോസ്റ്ററിലും ഇത് വ്യക്തമാണ്. എന്തൊക്കെയോ ദുരൂഹതകൾ ഒളിച്ചു വയ്ക്കുന്ന മുഖങ്ങൾ…. നരച്ച താടിലുക്കിലാണ് മുരളി ഗോപിയെ പോസ്റ്ററിലൂടെ കാണാൻ സാധിക്കുന്നത്. രണ്ടാമത്തെ പോസ്റ്ററിൽ അർജുൻ അശോകനും സാനിയ ഇയ്യപ്പനുമാണുള്ളത്. ഒരു ഹാപ്പി റൈഡ് മൂഡിലുള്ള പോസ്റ്റർ ആണിത്. രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു പോസ്റ്ററുകൾ ഇറക്കുന്നതിലൂടെ ചിത്രത്തിന്റെ വിവിധ തലങ്ങളാണ് കാണിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി ചിത്രം 2026 ൽ റിലീസിന് എത്തും.
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ് “വരവ്”. പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് “വരവ്”. പോളച്ചനായി ജോജു ജോർജ് എത്തുന്നു. ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ “വരവ് “ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസും ജോജുവും. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ചിത്രം നിർമ്മിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫ്. “വരവ്” ന്റെ ആക്ഷൻ രംഗങ്ങളിൽ തീപാറുമെന്നുറപ്പിക്കാൻ മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചിത്രത്തിലുണ്ട്. ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിൻ്റെ സംവിധാന പാടവത്തിനു വീണ്ടും കരുത്താകാൻ സ്റ്റണ്ട് മാസ്റ്റർമാരുടെ ഒരു വലിയ നിര തന്നെയുണ്ട് ചിത്രത്തിൽ.ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സിൽവ, കലൈ കിംഗ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, ദിലീപ് സുബ്ബരായൻ, തപസി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോൺസൺ എന്നിങ്ങനെ 8 മാസ്റ്റേഴ്സ് ചിത്രത്തിനായി ഒന്നിക്കുന്നു.
കുറേയധികം പ്രത്യേകതകളോടുകൂടിയാണ് “വരവ്” പ്രേക്ഷകരിലേക്ക് എത്തുന്നത് .വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സുനിറച്ച സുകന്യ വരവിന്റെ ഭാഗമാകുന്നു. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ ,ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, വീണ നായർ, കോട്ടയം രമേശ്,ശ്രീജിത്ത് രവി, ബിജു പപ്പൻ, ബാലാജി ശർമ്മ, ചാലി പാലാ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഷാജി കൈലാസിൻ്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്,ദ്രോണ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം – എസ്. ശരവണൻ. സംഗീതം ഒരുക്കുന്നത് സാം സി എസ്. എഡിറ്റർ ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം.മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീറ സനിഷ്. ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ് റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ് – ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് മംഗലത്ത്.പി ആർ ഒ മഞ്ജു ഗോപിനാഥ്.
സ്റ്റിൽസ് – ഹരി തിരുമല.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് -ബ്രിങ്ഫോർത്ത്. മൂന്നാർ,മറയൂർ,തേനി, വാഗമൺ, കോട്ടയം എന്നീ ലൊക്കേഷനുകളിലായി 72 ദിവസങ്ങൾ കൊണ്ടാണ് “വരവ്” ന്റെ ചിത്രീകരണം പൂർത്തിയായത്. ചിത്രം ഈ വർഷം ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും.




