സി.എസ്.ഐ. സൗത്ത് കേരള ഡയോസീസും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സും ചേർന്ന് സംഘടിപ്പിക്കുന്ന ക്രിസ്മസ്–ന്യൂ ഇയർ പീസ് കാർണിവൽ ‘ട്രിവാൻഡ്രം ഫെസ്റ്റ്’ ന്റെ ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരം ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ലോഗോ പ്രകാശനം നിർവഹിച്ചു.
വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി, ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, മോൺസിഞ്ഞോർ ഫാ. യൂജിൻ പെരേര, ജോർജ് സെബാസ്റ്റ്യൻ, ഡോ. ടി. ടി. പ്രവീൺ, റവ. ഡോ. പ്രിൻസ്റ്റൺ ബെൻ, റവ. ഡോ. ക്രിസ്റ്റൽ ജയരാജ്, റവ. ഡോ. ജെ. ജയരാജ്, സാജൻ വേളൂർ, കേണൽ സാജു ദാനിയൽ, പ്രൊഫ. ഷേർളി സ്റ്റുവാർട്ട്, ടി. മനോജ്, ഡോ. റെയ്മണ്ട് മോറിസ്, സുരേഷ് ബൽരാജ് എന്നിവർ സംബന്ധിച്ചു.
പാളയം എൽ.എം.എസ്. ക്യാമ്പസിൽ ഡിസംബർ 21 മുതൽ 31 വരെയാണ് ട്രിവാൻഡ്രം ഫെസ്റ്റ് നടക്കുന്നത് . മെഗാ ഷോകൾ, എക്സിബിഷൻ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയിൽ എല്ലാ ക്രൈസ്തവ സഭകൾക്കുമൊപ്പം മതേതര കൂട്ടായ്മയിൽ ഇങ്ങനെയൊരു വിപുലമായ ക്രിസ്മസ് ആഘോഷം നടത്തുന്നത് ഇതാദ്യമായാണ്.




