English

സ്‌ട്രേഞ്ചർ തിങ്ങ്സ് ഫിനാലെ എപ്പിസോഡ് പുറത്ത്

ആരാധകരുടെ കണ്ണിലെണ്ണയൊഴിച്ചുള്ള കാത്തിരിപ്പിന് വിരാമമിട്ട് ന്യൂ ഇയർ ദിനത്തിൽ നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ സീരീസ് സ്ട്രേഞ്ചർ തിങ്‌സിന്റെ അവസാന എപ്പിസോഡ് റിലീസ് ചെയ്തു. 2016ൽ സ്ട്രീമിങ് ആരംഭിച്ച സീരീസിന് കേരളത്തിൽ അടക്കം ലോകമെങ്ങും വമ്പൻ ആരാധക വൃന്ദം ഉണ്ട്. പത്തു വർഷത്തോളം നീണ്ട സീരീസിന്റെ ജൈത്ര യാത്ര വസാനിച്ചതിന്റെ നിരാശയിലും അവസാന എപ്പിസോഡിന്റെ ആവേശത്തിലുമാണ് ആരാധകർ. 2 മണിക്കൂറും 8 മിനുട്ടും അതായത് ഒരു ഫീച്ചർ ഫിലിമിന്റെ ദൈർഘ്യമുള്ള അവസാന എപ്പിസോഡ് ട്വിസ്റ്റുകളും, ആക്ഷൻ രംഗങ്ങളും ബ്രഹ്മാണ്ഡ ദൃശ്യങ്ങളും കൊണ്ട് സമ്പന്നമാണ്. സീരീസിലെ പ്രധാന കഥാപാത്രങ്ങളായ ഇലവൻ, സ്റ്റീവ് ഹാരിങ്ടൻ, മൈക്ക്, നാൻസി, ഡസ്റ്റിൻ, മാക്സ്, ലൂക്കസ് തുടങ്ങിയവരെ അവസാനമായി ഈ എപ്പിസോഡിൽ കാണാം.

ഡഫർ സഹോദരന്മാർ സൃഷ്ട്ടിച്ച സീരീസിൽ ഇന്ത്യൻ വംശജയായ ലിന്നീ ബെർതെത്സൻ ‘കാളി’ എന്ന ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. അമേരിക്കയിലെ ഇന്ത്യാനയിലുള്ള ഹോക്കിൻസ് എന്ന ചെറു പട്ടണത്തിലെ ഒരു കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട നടക്കുന്ന അന്വേഷണവും പിന്നീട് വെളിവാകുന്ന അസാധരണ സംഭവങ്ങളും മറ്റുമാണ് സീരീസിന്റെ പ്രമേയം.
കുട്ടികളെ ചുറ്റി പാട്ടി നടക്കുന്നതായിരുന്നു കഥയെങ്കിലും അഞ്ചാം സീസൺ ആയപ്പോഴേക്കും പ്രധാന കഥാപാത്രങ്ങളായ കുട്ടികൾ എല്ലാവരും വളർന്ന് പ്രായപൂർത്തിയായി. 80 കളാണ് സീരീസിന്റെ കഥ നടക്കുന്ന കാലഘട്ടം. 1980 കളിൽ ഹോളിവുഡിൽ ഇറങ്ങിയ സയൻസ് ഫിക്ഷൻ, ഹൊറർ സിനിമകൾക്കും, സ്റ്റീഫൻ കിംഗ് നോവലുകൾക്കുമുള്ള ട്രിബ്യൂട്ട് കൂടി ആളാണ് സ്ട്രേഞ്ചർ തിങ്ങ്സ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button