ChithrabhoomiNew Release

സൂര്യയുടെ റെട്രോ തിയറ്ററുകളിലേക്ക് ; ഒടിടി റിലീസ് തീയതി പുറത്ത്

കാർത്തിക് സുബ്ബരാജ് – സൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് റെട്രോ. മെയ് ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ബോക്സോഫീസിലും ചിത്രത്തിന് തിളങ്ങാൻ കഴിഞ്ഞില്ല. പൂജ ഹെ​ഗ്ഡെയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.

ചിത്രത്തിലെ സൂര്യയുടെ പെർഫോമൻസിനെ പ്രശംസിച്ച് പലരും രം​ഗത്തെത്തിയെങ്കിലും ചിത്രത്തിന്റെ തിരക്കഥ പോരാ എന്നായിരുന്നു വിമർശനങ്ങളുയർന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനേക്കുറിച്ചുള്ള അപ്ഡേഷനാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തുക. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുക.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ജൂൺ 5 നാണ് ചിത്രം സ്ട്രീമിങ് തുടങ്ങുക. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. അധികം വൈകാതെ തന്നെ അണിയറപ്രവർത്തകർ ഇക്കാര്യം പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ. ലവ് ലാഫ്റ്റർ വാർ എന്ന ടാ​ഗ് ലൈനോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഇന്ത്യയിൽ നിന്ന് മാത്രം 15 ദിവസം കൊണ്ട് ചിത്രം 60 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിവസം തന്നെ 19.25 കോടിയാണ് ചിത്രം കളക്ഷൻ നേടിയത്. മലയാളത്തിൽ നിന്ന് ജയറാം, ജോജു ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button