വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് നടൻ ധനുഷ്. ധനുഷ്, നാഗാർജുന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കുബേരയുടെ ഓഡിയോ ലോഞ്ചിലാണ് അടുത്തിടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചും ആക്ഷേപങ്ങളെക്കുറിച്ചും നടൻ വാചാലനായത്. നടൻ രവി മോഹന്റെ വിവാഹ മോചനത്തെ സംബന്ധിച്ച വിഷയത്തിൽ ധനുഷിനും പങ്കുണ്ടെന്ന രീതിയിൽ ഗായിക സുചിത്രയുടെ പ്രസ്താവന തമിഴ് സിനിമ ലോകത്ത് വിവാദങ്ങൾ അഴിച്ചു വിട്ടിരുന്നു. ഇരുവരുടെയും ഇടയിലുള്ള പ്രശനങ്ങൾക്ക് കാരണം ധനുഷ് ആണെന്നും ധനുഷും രവി മോഹന്റെ മുൻ ഭാര്യ ആർതിയും തമ്മിൽ ബന്ധമുണ്ടായിരുവെന്നും വരെ സുചിത്ര ആരോപിച്ചിരുന്നു.
“എന്നെ പറ്റി എന്ത് തരം കിവദന്തികളും പറഞ്ഞു പരാതിക്കോളൂ, എത്ര വേണമെങ്കിലും നെഗറ്റിവിറ്റി സ്‌പ്രെഡ് ചെയ്‌തോളൂ, എന്റെ ഓരോ പടത്തിന്റെയും റിലീസിന് ഒരു ഒന്നര മാസം മുൻപ് എന്തെങ്കിലും നെഗറ്റിവിറ്റി പരത്തുന്നത് സ്ഥിരമാണ്. ആ കൺകാണാത്ത കയ്യും, തീപന്തം പോലെ എരിഞ്ഞു കത്തുന്ന ആരാധകരും ഉള്ള കാലത്തോളം ഞാൻ എന്റെ യാത്ര തുടർന്നുകൊണ്ടിരിക്കും” ധനുഷ് പറഞ്ഞു. ശേഖർ കമ്മുല സംവിധാനം ചെയ്ത കുബേര തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ധനുഷിനും, നാഗാര്ജുനക്കും ഒപ്പം രശ്‌മിക, ജിം സർഭ്, പ്രിയൻഷു ചാറ്റർജി, ദലീപ് തഹീൽ എന്നിവരും മറ്റ് സുപ്രധാന വേഷണങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂൺ 20ന് റിലീസ് ചെയ്യും.