Tamil

സിംഗപ്പൂരിലെ കമ്പനികൾക്ക് കൂലി റിലീസ് ദിവസം അവധിയും ഫ്രീ ടിക്കറ്റും

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം കൂലി കാണാൻ അവധി നൽകി സിംഗപ്പൂർ കമ്പനികൾ. ഒന്നല്ല നിരവധി കമ്പനികളാണ് സിനിമയുടെ റിലീസ് ദിവസം തമിഴ് സ്റ്റാഫുകൾക്ക് അവധി നൽകിയത്. കൂടാതെ അവധിയൊടൊപ്പം ഒരു കമ്പനി ആദ്യ ദിന സിനിമ ടിക്കറ്റും 30 സിംഗപ്പൂർ ഡോളറും നൽകിയാണ് ആഘോഷിക്കുന്നത്.ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൂലി റിലീസ് ദിവസം ഇന്ത്യയിലെ എത്ര കമ്പനികൾക്ക് അവധിയുണ്ടെന്നാണ് ചർച്ച. തമിഴ് നാട്ടിൽ പൊതുവെ രജനികാന്തിന്റെ സിനിമകൾ ഇറങ്ങുന്ന ദിവസം ഒട്ടുമിക്ക സ്ഥാപനങ്ങൾക്ക് അവധി നൽകാറുണ്ട്.

പക്ഷേ ഇത്തവണ സിംഗപ്പൂരിൽ ഈ പ്രഖ്യാപനം കണ്ടതോടെ സൂപ്പർസ്റ്റാറിന്റെ റേഞ്ച് അന്യായം ആണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യയിലും വിദേശത്തും ‘കൂലി’ക്ക് വൻ ബുക്കിങ്ങാണ്. ഫസ്റ്റ്-ഡേ ഫസ്റ്റ്-ഷോ ടിക്കറ്റുകൾക്ക് ദക്ഷിണേന്ത്യയിൽ പലയിടത്തും അമിതവില ഈടാക്കുന്നതിനെതിരെ ആരാധകർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ‘കൂലി’യുടെ ആദ്യ പ്രദർശനം കാണാനുള്ള ആരാധകരുടെ ആവേശം കാരണം, ചിത്രം ആദ്യ ദിവസം തന്നെ 150 കോടി രൂപ കടക്കുമെന്നാണ് ട്രേഡ് വിദഗ്ദ്ധർ പ്രവചിക്കുന്നത്. 74-ാം വയസ്സിലും രജനീകാന്ത് എന്ന സൂപ്പർസ്റ്റാറിന്‍റെ താരമൂല്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button