തമിഴ് സിനിമയിലെ മിന്നും താരമാണ് സിമ്പു. സിനിമാ ജീവിതം പോലെ തന്നെ സിമ്പുവിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സിമ്പുവിന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ വലിയ ചര്‍ച്ചകളായി മാറിയിട്ടുണ്ട്. നയന്‍താര, ഹന്‍സിക തുടങ്ങി സിമ്പുവിന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ട നടിമാര്‍ നിരവധിയാണ്. എന്നാല്‍ സിമ്പു ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. താന്‍ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന ചോദ്യത്തിന് സിമ്പു മറുപടി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സിമ്പുവിന് ഈ ചോദ്യം നേരിടേണ്ടി വന്നത്. ”എല്ലാവരും മൂവ് ഓണ്‍ ആകുന്നു. നിങ്ങള്‍ മാത്രം എന്താ മൂവ് ഓണ്‍ ആകാത്തത്?” എന്നായിരുന്നു അവതാരകയുടെ ചോദ്യം. സിമ്പുവിന്റെ കല്യാണം എപ്പോഴാണെന്ന് അറിയാന്‍ ആരാധകര്‍ക്ക് ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു.
”നിങ്ങള്‍ ഒറ്റയ്ക്ക് ആണോ അല്ലെങ്കില്‍ ആരുടെയെങ്കിലും കൂടെ ആണോ എന്നതില്‍ അല്ല കാര്യം, നിങ്ങള്‍ സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കുന്നുണ്ടോ എന്നതിലാണ്. നാലു പേരെ സന്തോഷത്തോടെ വെച്ചിട്ടുണ്ടെന്നോ എന്നതിലാണ്. ഒരുപാട് തിരിച്ചടികള്‍ കിട്ടിയതിന് ശേഷമാണ് ഇങ്ങനെ ഒരു ചിന്തയിലേക്ക് എത്തിയത്” എന്നാണ് സിമ്പു പറഞ്ഞത്. നടന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.അതേസമയം അരസന്‍ ആണ് സിമ്പുവിന്റെ ഏറ്റവും പുതിയ സിനിമ. വെട്രിമാരന്‍ ഒരുക്കുന്ന സിനിമയുടെ പോസ്റ്ററും അനൗണ്‍സ്‌മെന്റ് വിഡിയോയും വൈറലായി മാറിയിരുന്നു. വടചെന്നൈ യൂണിവേഴ്‌സില്‍ നിന്നുള്ള സിനിമയാണ് അരസന്‍. വടചെന്നൈയിലെ കഥാപാത്രങ്ങളേയും ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും.




