കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട് ഹ്രസ്വചിത്രം ‘വരുത്തുപോക്ക്’ . കാൻ ഫെസ്റ്റിവലിലെ ഷോർട്ട് ഫിലിം കോർണറിലേക്കാണ് മലയാള ഹ്രസ്വചിത്രം വരുത്തുപോക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മെയ് 13 നാണ് കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നത്.
സയൻസ് ഫിക്‌ഷൻ വിഭാഗത്തിലുള്ള ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ജിത്തു കൃഷ്ണനാണ് . അമൽ കെ ഉദയ്, പ്രീതി ക്രിസ്റ്റീന പോൾ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്‌കൈഹൈ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പ്രീതി ക്രിസ്റ്റീന പോളാണ് നിർമാണം. അരുൺ ശിവനാണ് ഛായാഗ്രഹണം. സംഗീതം: അമൽ ഇർഫാൻ. സൗണ്ട് ഡിസൈൻ: ജെ ആനന്ദകൃഷ്ണൻ.