Malayalam

‘ഒരു പ്രൊഡ്യൂസർ എത്ര കാലം ഇതു സഹിക്കണം’; ഷറഫുദ്ദീനോട് ക്ഷുഭിതനായി വിനായകൻ

ദി പെറ്റ് ഡിറ്റക്റ്റീവ് നിർമാതാവായ ഷറഫുദ്ദീനോട് ക്ഷുഭിതനായി നടൻ വിനായകൻ. വീണ്ടും ഒരു കിടിലൻ പ്രോമോ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഷറഫുദ്ദീൻ. ‘ഒരു പ്രൊഡ്യൂസർ എത്ര കാലം ഇത് സഹിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് ഷറഫുദ്ദീൻ ഈ വീഡിയോ പങ്കുവച്ചത്. ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഡേറ്റിന്റെ കാര്യം പറഞ്ഞ് കാരവന് അകത്തു നിന്ന് വിനായകൻ ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്നതും ഷറഫുദീൻ സമാധാനിപ്പിക്കുന്നതും ആണ് വീഡിയോയിൽ കാണുന്നത്. മുൻപ് കടുവകളോട് കുശലം പറയുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് ഷറഫുദ്ദീൻ ഒരു പ്രോമോ വീഡിയോ പുറത്തിറക്കിയത്. തിയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന തന്റെ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നുണ്ട്.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കേരളത്തിന് പുറത്തും വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. “പടക്കളം” എന്ന സൂപ്പർ ഹിറ്റിനു ശേഷം വീണ്ടും ഒരു ഷറഫുദീൻ ചിത്രം കേരളത്തിൽ തരംഗമാവുകയാണ്. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിരിയോടൊപ്പം ഏറെ രസകരമായ രീതിയിൽ ആക്ഷനും ഉൾപ്പെടുത്തിയ ചിത്രം മികച്ച തീയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഗംഭീര പ്രകടനം കാഴ്ചവെച്ച ഷറഫുദീനും അനുപമക്കുമൊപ്പം വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ എന്നിവരും പ്രേക്ഷക പ്രശംസ നേടുന്നു. ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽതാഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്ന ചിത്രം ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ ആണ് സ്വന്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button