Celebrity

ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടി

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഒസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ നിയമിച്ചു. കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. നിലവിലെ ഭരണസമിതിയെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. 26 അംഗങ്ങളാണ് ബോർഡിലുള്ളത്. 2022 ജനുവരിയിലാണ് നിലവിലെ ഭരണസമിതി നിലവിൽ വന്നത്.

2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയിട്ടുള്ള നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയിലെ അധികാരത്തിൽ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രഞ്ജിത്തിന്റെ സ്ഥാനം തെറിച്ചു. തുടർന്നാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാർ ചുമതല ഏറ്റെടുക്കുന്നത്. മൂന്നുവർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾക്കും ഇത് ബാധകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button