Malayalam

പ്രേമകഥയുമായി ‘പ്രേംപാറ്റ’; ആയിഷയ്ക്കും; ആമിർ പള്ളിക്കൽ വീണ്ടുമെത്തുന്നു

ആയിഷയ്ക്കും, ED യ്ക്കും ശേഷം ‘പ്രേംപാറ്റ’യുമായി ആമിർ പള്ളിക്കൽ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ലിജീഷ് കുമാറാണ് നിർവഹിക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സെൻട്രൽ പിക്ചേഴ്ർസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. ഒരു കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രേമകഥയാണ് പ്രേംപാറ്റ. ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രത്തിലെ നായിക ബംഗാളിൽ നിന്നുള്ള പുതുമുഖമാണ്. ജുനൈസ് വി. പി, സാഫ് ബോയ്, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ്, ഇന്നസെന്റ് തുടങ്ങി മലയാള സിനിമയുടെ പുതിയ ട്രെൻഡ് സെറ്റേഴ്സെല്ലാം ചിത്രത്തിൽ അണിനിരക്കുന്നു.

ഇവർക്കൊപ്പം സൈജു കുറുപ്പ് , സിദ്ദിഖ്, മംമ്ത മോഹൻദാസ്, രാജേഷ് മാധവൻ, സഞ്ജു ശിവ്റാം, ഇർഷാദ് അലി, സുജിത് ശങ്കർ തുടങ്ങിയ താരങ്ങളും പ്രേംപാറ്റയിൽ എത്തുന്നുണ്ട്. സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമ്മാതാവാകുന്ന പ്രേംപാറ്റയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസിയാണ്. ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അങ്കിത് മേനോന്റെ സംഗീതത്തിന് പാട്ടുകൾ എഴുതുന്നത് മുഹ്സിൻ പരാരിയും, സുഹൈൽ എം കോയയുമാണ്. ആകാശ് വർഗീസ് ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ലോകയിലെ വില്ലനായെത്തിയ സാൻഡി മാസ്റ്റർ ആണ് സിനിമയുടെ കൊറിയോഗ്രാഫർ. മാർക്കോക്ക് ശേഷം കലൈ കിംഗ്സൺ സ്റ്റണ്ട് മാസ്റ്റർ ആകുന്ന സിനിമ എന്ന പ്രത്യേകതയും പ്രേംപാറ്റക്കുണ്ട്.

ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ- ഇന്ദുലാൽ കാവീട്, കോസ്റ്റ്യൂം- സമീറ സനീഷ്, സൗണ്ട് ഡിസൈനർ- വിഷ്ണു സുജാതൻ, മേക്കപ്പ്- സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ്- സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് നന്ദിപുലം, എസ് എഫ് എക്സ്- ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ്- ശ്രീക് വാര്യർ, പി ആർ ഓ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button