തമിഴ് ഗായകനും സംഗീത സംവിധായകനുമായ പ്രദീപ് കുമാര്‍, തന്റെ സംഗീത യാത്രയുടെ ഭാഗമായി വണ്‍ കൈന്‍ഡ് ‘ജേര്‍ണി ടു നെബുലക്കല്‍- പ്രദീപ് കുമാര്‍ ലൈവ് ഇന്‍ കൊച്ചി’ എന്ന സംഗീത പരിപാടിയുമായി കൊച്ചിയിലെത്തുന്നു. ഒക്ടോബര്‍ 11-ന് വൈകുന്നേരം അഞ്ച് മണിക്ക് തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലാണ് പരിപാടി നടത്തുന്നത്. കേരളം തനിക്ക് വളരെ സ്‌പെഷ്യലാണെന്നും മലയാളി പ്രേക്ഷകര്‍ നല്‍കുന്ന പ്രോത്സാഹനവും സ്‌നേഹവും ഒരു കലാകരനെ സംബന്ധിച്ച് വലിയ ഊര്‍ജമാണെന്നും പ്രദീപ് കുമാര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ജേര്‍ണി ടു നെബുലക്കല്‍’ ഒരു സാധാരണ കോണ്‍സെര്‍ട്ടല്ല, ഹൃദയ സ്പര്‍ശിയായ സംഗീതാനുഭവമാണ്. സിനിമാ ഗാനങ്ങളോടൊപ്പം, സ്വന്തം സൃഷ്ടിക്കളും അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ കലാകാരന്മാരെയും ബാന്‍ഡുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ബാന്‍ഡ് മത്സരവും ഷോയുടെ മുന്നോടിയായി ആരംഭിച്ചിട്ടുണ്ട്. വിജയികളാവുന്നവര്‍ക്ക് 50,000 സമ്മാനമായി ലഭിക്കുന്നതിനോടൊപ്പം പ്രദീപ് കുമാര്‍ ലൈവില്‍ ഓപ്പണിംഗ് ആക്ടിനുളള അവസരവും ലഭിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി നഗരങ്ങളില്‍ പ്രദീപ് കുമാര്‍ ഇതിനോടനം സോള്‍ഡ്-ഔട്ട് ഷോകള്‍ നടത്തിയിട്ടുണ്ട്. പ്രദീപ് കുമാറിന്റെ സംഗീതം വ്യത്യസ്ത തലങ്ങളിലുള്ള പ്രേക്ഷകരുമായി പൊരുത്തപ്പെടുന്നതാണെന്നും, പൊതു ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി അറിയപ്പെടുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പ്ലേ ലിസ്റ്റില്‍ ഉളളവരാണ് നല്ലൊരു ഭാഗം ആളുകളുമെന്നും വണ്‍ കൈന്‍ഡ് ഡയറക്ടര്‍ ശ്രീരാമണി മൊഡുകുരി പറഞ്ഞു. പ്രദീപ് കുമാര്‍ തന്റെ പ്രശസ്ത സിനിമാ ഗാനങ്ങളിലൂടെ 3 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പ്രത്യേക പരിപാടി അവതരിപ്പിക്കുന്നത് ഇതാദ്യമാണെന്ന് വണ്‍ കൈന്‍ഡ് ഡയറക്ടര്‍ കല്യാണ്‍ ചക്രവര്‍ത്തി പറഞ്ഞു. ഓ യെസ് പ്രൈം ആന്‍ഡ് വൈബ്‌സാണ് സഹ നിര്‍മാതാക്കള്‍. കല,പാഷന്‍,കാലത്തിനതീതമായ സംഗീതം എന്നിവയുടെ സംയോജനമായ ഈ ഷോ മികച്ച അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്ന് ഓ യെസ് പ്രൈം ആന്‍ഡ് വൈബ്‌സ് ഇവന്റ്‌സ് ഡയറക്ടര്‍ ശരവണന്‍ പറഞ്ഞു.
എന്‍ചാണ്ടഡ് എക്‌സ്പീരിയന്‍സസിലെ കാര്‍ഡിന്‍ റോബിയാണ് എക്‌സിക്യൂട്ടീവ് പങ്കാളി. പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി ആധുനിക ശബ്ദ-ലൈറ്റിംഗ് സംവിധാനങ്ങളും മികച്ച വേദി ക്രമീകരണങ്ങളുമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സംഗീതത്തോടൊപ്പം, ഭക്ഷണ സ്റ്റാളുകളും വിവിധ ഓണ്‍-ഗ്രൗണ്ട് അനുഭവങ്ങളും ഷോയുടെ ഭാഗമാണ്. 599 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. സ്റ്റുഡന്റ്‌സ് (599), ബ്രോണ്‍സ് ഏര്‍ളി ബേര്‍ഡ് (899), സില്‍വല്‍ ഏര്‍ളി ബേര്‍ഡ് (1499), ക്യൂന്‍സ് (1799), ഗോള്‍ഡ് ഏര്‍ളി ബേര്‍ഡ് (2499) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്. 10 ടിക്കറ്റുകളാണ് ഒരേ സമയം ബുക്ക് ചെയ്യാന്‍ കഴിയുക. കാര്‍ഡിന്‍ റോബി, വയലിനിസ്റ്റ് റിതു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.