പൂജ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകപാത്ര നാടക മത്സരത്തിൽ വിജയിച്ചവർക്കുള്ള അവാർഡ് ദാനംനാളെ വൈകുന്നേരം 7 മണിക്ക്. തൃപ്പുണിത്തുറ പൂജ ഓഡിറ്റോറിയത്തിൽ നടക്കും. ഈ ചടങ്ങിനോടനുബന്ധിച്ച് സതീഷ് സംഗ മിത്ര അഭിനയിക്കുന്ന കൊച്ചിൻ സംഗമിത്രയുടെ ‘ആശ്ചര്യ ചൂഡാമണി’ എന്ന നാടകം ആദ്യം അരങ്ങിലെത്തും.
പ്രശസ്ത സിനിമ നാടക നടൻ കുമരകം രഘുനാഥ് അവാർഡ് ദാനവും നാടക ഉദ്ഘാടനവും നിർവ്വഹിക്കും. കെപിഎസി ഷാജി തോമസ് വേഷമിട്ട അപ്പ എന്ന നാടകത്തിനാണ് ഒന്നാം സ്ഥാനം ഷിബുരാജ് എരമല്ലൂർ അവതരിപ്പിച്ച മുറുക്കാൻ എന്ന നാടകമാണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഈ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് പൂജ കലാ സാംസ്കാരിക വേദിയുടെ ഡയറക്ടർ പയ്യന്നൂർ മുരളി അറിയിച്ചു.