Malayalam

നൂറോളം സ്‌ക്രീനുകളിൽ രണ്ടാം വാരത്തിലേക്ക്; ‘പാതിരാത്രി’ ജൈത്രയാത്ര തുടരുന്നു

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” തീയേറ്ററുകളിൽ മികച്ച വിജയം തുടരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം രണ്ടാം വാരത്തിൽ കേരളത്തിലെ നൂറോളം സ്‌ക്രീനുകളിലാണ് വിജയകരമായി പ്രദർശനം തുടരുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.

നേരത്തെ, ചിത്രം നേടുന്ന സൂപ്പർ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞു കൊണ്ട് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ ഹരീഷിനെ അവതരിപ്പിച്ച സൗബിൻ ഷാഹിർ മുന്നോട്ടു വന്നിരുന്നു. ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം തിരക്കഥയുടെ മികവും സംവിധായികയുടെ കയ്യടക്കത്തിനുമൊപ്പം അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ട് കൂടിയാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപറ്റിയാണ് മുന്നോട്ട് നീങ്ങുന്നത്.

ത്രില്ലടിപ്പിക്കുന്നതിനൊപ്പം പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കുകയൂം ചെയ്യുന്ന ചിത്രത്തിൽ, നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മികവിൽ നിർണ്ണായകമായ ഘടകമായി മാറി. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി – ലാലാ റിലേഷൻസ്, പിആർഒ – ശബരി, വാഴൂർ ജോസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button