തീയറ്ററിൽ കാണാൻ കഴിയാതെ പോയ ആ സിനിമകൾ ഇതാ ഒടിടിയിൽ എത്തുകയാണ്. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, സോണി എൽഐവി, ജിയോഹോട്ട്സ്റ്റാർ എന്നിവയിലും മറ്റുമായി നിരവധി ചിത്രങ്ങളാണ് ഈ മാസം ഒടിടിയിൽ എത്തുന്നത്. ഇനി ഇതൊക്കെ എവിടെ, എപ്പോൾ കാണാമെന്ന് നോക്കാം
ഹൃദയപൂർവ്വം
ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഫീല്‍ ഗുഡ് ഫാമിലി ഡ്രാമ ഗണത്തില്‍ പെട്ട ചിത്രം സത്യന്‍ അന്തിക്കാട് ആണ് സംവിധാനം ചെയ്തത്. സ്ട്രീമിംഗ്: ജിയോഹോട്ട്സ്റ്റാർ, ഒടിടിപ്ലേ പ്രീമിയം വഴിയും ലഭ്യമാണ് (സെപ്റ്റംബർ 26 മുതൽ)
ഓടും കുതിര ചാടും കുതിര
ഫഹദ് നായകനായി വന്ന ഓണ ചിത്രം ആണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഫഹദ് ഫാസിലിനും കല്യാണി പ്രിയദർശനുമൊപ്പം ലാൽ, മണിയൻ പിള്ള രാജു, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, അനുരാജ് തുടങ്ങി ചെറുതും വലുതുമായ നിരവധി താരങ്ങളാണ് ഓടും കുതിര ചാടും കുതിരയിൽ അണിനിരന്നത്.സ്ട്രീമിംഗ്: നെറ്റ്ഫ്ലിക്സ് (സെപ്റ്റംബർ 26 മുതൽ)
സുമതി വളവ്
അർജുൻ അശോകൻ നായകനായെത്തിയ ‘സുമതി വളവ്’ ഹൊറർ-കോമഡി വിഭാഗത്തിൽ പെടുന്ന ഒന്നാണ്.സ്ട്രീമിംഗ്: ZEE5 (സെപ്റ്റംബർ 26 മുതൽ)
സർക്കീട്ട്
ആസിഫ് അലിയും ബാലതാരം ഓർസാനും പ്രധാന വേഷത്തിലെത്തിയ താമർ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയാണ് സർക്കീട്ട്. യുഎഇയിലെ മലയാളി കുടിയേറ്റക്കാരുടെ രണ്ട് സമാന്തര കഥകളാണ് ഇത്.സ്ട്രീമിംഗ്: മനോരമ മാക്സ് (സെപ്റ്റംബർ 26 മുതൽ)