MalayalamNews

കോമഡിയും അല്പം ഹൊററും ; ത്രില്ലടിപ്പിക്കാൻ നിവിൻ വരുന്നു

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് നിവിൻ പോളി ആണ്. ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘സർവ്വം മായ’ എന്നാണ് സിനിമയുടെ പേര്. നെറ്റിയിൽ ഭസ്മം ഒക്കെ തൊട്ടുള്ള നിവിൻ പോളിയുടെ ഒരു പാതി മറഞ്ഞ ചിത്രവും പോസ്റ്ററിൽ കാണാം. 2025 ക്രിസ്‌മസിനാണ് ചിത്രം റിലീസിനെത്തുന്നത്. സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം.

ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നിർവഹിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിജു തോമസ്. റിയ ഷിബു, ജനാർദ്ദനൻ, പ്രീതി മുകുന്ദൻ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.

അതേസമയം, ബേബി ഗേൾ, ഡോൾബി ദിനേശൻ, യേഴു കടല്‍ യേഴു മലൈ, മള്‍ട്ടിവേഴ്‌സ് മന്മഥൻ തുടങ്ങിയ ചിത്രങ്ങളും നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ബേബി ഗേൾ ഗരുഡനിലൂടെ ശ്രദ്ധേയനായ അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. വിനായക അജിത്ത് നിര്‍മിച്ച് താമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോൾബി ദിനേശൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button