Malayalam

ക്രിസ്മസ് ആഘോഷമാക്കാൻ നിവിനും സംഘവും; ‘സർവ്വം മായ’യിലെ ആദ്യ ഹിറ്റ് ​ഗാനം

ക്രിസ്മസ് ആഘോഷമാക്കാൻ നിവിനും സംഘവും; ‘സർവ്വം മായ’യിലെ ആദ്യ​ഗാനം ഹിറ്റ് അഖിൽ സത്യൻ – നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫാന്റസി ഹൊറർ കോമഡി ചിത്രം ‘സർവ്വം മായ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രീതി മുകുന്ദന്റെ ആകർഷകമായ നൃത്തച്ചുവടുകളും നിവിൻ പോളിയുടെ സാന്നിധ്യവുമാണ് ഈ ആഘോഷഗാനത്തിന്റെ സവിശേഷത. ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്കുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2025 ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തും.ജനാർദ്ദനൻ, രഘുനാഥ് പാലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശരൺ വേലായുധൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് സംവിധായകൻ അഖിൽ സത്യനും രതിൻ രാധാകൃഷ്ണനും ചേർന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button