Celebrity

നയന്‍താരയ്‌ക്കൊപ്പമുള്ള സ്വകാര്യചിത്രം പുറത്തായപ്പോൾ വേദനിച്ചു, അത് ഞങ്ങളുടെ പേഴ്സണൽ മൊമെന്റ് ആയിരുന്നു;സിമ്പു

ഒരുകാലത്ത് തമിഴകത്തെ ചൂടൻ വാർത്തയായിരുന്നു സിമ്പു–നയൻതാര പ്രണയം. ഇരുവരും തമ്മിൽ വേർപിരിഞ്ഞെങ്കിലും കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരും ഒന്നിച്ചുള്ള ഒരു സ്വകാര്യ ചിത്രം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രചരിച്ചിരുന്നു. ഇതാണ് ഇവരുടെ പ്രണയം തകരാൻ കാരണമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്‌ടിച്ച ചിത്രത്തേക്കുറിച്ച് പറയുകയാണ് സിമ്പു. തങ്ങളുടെ സ്വകാര്യ നിമിഷത്തിൽ എടുത്ത ഒരു ചിത്രമായിരുന്നു അതെന്നും ആ ചിത്രം ലീക്കായതിൽ വിഷമം ഉണ്ടെന്നും നടൻ പറഞ്ഞു.

‘ഒരുപാട് വിവാദങ്ങളില്‍ എന്റെ പേര് വന്നിട്ടുണ്ട്. അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നറിയില്ല. പക്ഷേ കേട്ടതില്‍ ഏറ്റവും അധികം വേദനിപ്പിച്ച വിവാദം നയന്‍താരയ്‌ക്കൊപ്പമുള്ളതായിരുന്നു. ഞങ്ങൾ ബാങ്കോക്കിൽ ഫ്രണ്ട്സായി പോകുമ്പോൾ പെട്ടന്ന് ഒരു കോൾ വരുന്നു. ഒരു ഫോട്ടോ വന്നിട്ടുണ്ടെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചു. ഞാനും നയൻതാരയും കിസ് ചെയ്യുന്ന ഒരു ഫോട്ടോ ആണെന്ന് പറഞ്ഞു. എന്റെയൊപ്പം സുഹൃത്തുക്കൾ എല്ലാവരും ഉണ്ട്. സിനിമയുടെ ഷൂട്ടിങിന്റെ ഭാഗമായി എടുത്ത ഏതെങ്കിലും ഇന്റിമേറ്റ് സീന്‍ ആയിരിക്കും എന്നാണ് അപ്പോള്‍ ഞാന്‍ കരുതിയത്. പിന്നീടാണ് അറിഞ്ഞത് അതല്ല എന്ന്.

അത് ഒരു പേർസണൽ മൊമെന്റ് ആയിരുന്നു. ദുബായിൽ ഉണ്ടായിരുന്നപ്പോൾ ഒരു പുതിയ കാമറയും ലാപ് ടോപ്പും വാങ്ങിയിരുന്നു. അത് നോക്കിയപ്പോഴാണ് കണ്ടത്. അത് ഞങ്ങൾ ക്യാഷ്വൽ ആയി എടുത്ത ഫോട്ടോ ആണ്. അത് പുറത്ത് എങ്ങനെ വന്നു എന്ന് അറിയില്ല. ആ വിവാദം എനിക്ക് വല്ലാതെ വിഷമം ഉണ്ടാക്കിയിരുന്നു,’ സിമ്പു പറഞ്ഞു. നടന്റെ ഏറ്റവും പുതിയ ചിത്രമായ അരസന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജയ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അതേസമയം, വെട്രിമാരൻ സംവിധാനത്തിൽ സിമ്പു നായകനാകുന്ന സിനിമയാണ് അരസൻ. 2018ൽ പുറത്തിറങ്ങിയ വട ചെന്നൈയുടെ ആദ്യ ഭാ​ഗമായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button