യുവനടന് നസ്ലനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ് ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം വിശ്വജിത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. രാമു സുനില്‍ തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം-ജേക്ക്സ് ബിജോയ്, എഡിറ്റിംഗ്-നിധിന് രാജ് അരോള്‍,പ്രൊഡക്ഷന്‍ കണ്ട്രോളര്-സുധര്‍മന്‍ വള്ളിക്കുന്ന്, ആര്‍ട്ട് ഡയറക്ടര്‍- ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈന്‍-മാഷര്‍ ഹംസ, മേക്കപ്പ്-റോണക്സ് സേവ്യര്‍, സ്റ്റില്‍സ്-ബോയക്ക്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്-എസ്സാ കെ എസ്തപ്പാന്, അസോസിയേറ്റ് ഡയറക്ടര്‍-കെവിന് കരിപ്പേരി,ചീഫ് അസോസിയേറ്റ് ക്യാമറമാന്-സുമേഷ് മോഹന്‍, ഫിനാന്‍സ് കണ്ട്രോളര്-ശിവകുമാര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-നന്ദു കൃഷ്ണന് ജി അതുല്‍ കിഷന്, അമൃത മറിയം, മരിയ,പരസ്യകല-യെല്ലോ ടൂത്ത്സ്,വിതരണം-സെന്‍ട്രല്‍ പിക്ചേഴ്സ്, പി ആര് ഒ-എ എസ് ദിനേശ്.




